സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള വ്യക്തിയാണ് മീനാക്ഷി ദിലീപ്. തന്‍റെ പുത്തന്‍ ഫോട്ടോകളും വീഡിയോയുമൊക്കെ ആരാധകര്‍ക്കായി മീനാക്ഷി എപ്പോഴും പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ കുഞ്ഞനുജത്തി മഹാലക്ഷ്‌മിക്കൊപ്പമുള്ള മീനാക്ഷിയുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്. റെജി ഭാസ്‌കറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്‌ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായാണ് മീനാക്ഷിയും മഹാലക്ഷ്‌മിയും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ദിലീപിന്‍റെയും കാവ്യ മാധവന്‍റെ മകളാണ് മഹാലക്ഷ്‌മിയെന്ന മാമ്മാട്ടി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മസ്‌റ്റര്‍ട് നിറത്തിലുള്ള ബ്ലൗസും മിന്‍റ് ഗ്രീന്‍ നിറത്തിലുള്ള ദുപ്പട്ടയും എംബ്രോയിഡറി പ്രിന്‍റുള്ള വെള്ള പാവാടയുമാണ് മീനാക്ഷിയുടെ വേഷം. അതിന് സമാനമായ പാവാടയും ബ്ലൗസുമാണ് മഹാലക്ഷ്‌മിയും ധരിച്ചിരിക്കുന്നത്.
Also Read:ദാവണി, മുല്ലപ്പൂ, ചെറുപുഞ്ചിരി; അതിസുന്ദരിയായി മീനാക്ഷി ദിലീപ്, ചിത്രങ്ങള്‍ വൈറല്‍