ETV Bharat / state

സ്‌കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്; ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് - PRIVATE INSTITUTION CLASS IN SCHOOL

കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ യാതൊരു കാരണവശാലും സ്വകാര്യ ഏജൻസികൾക്ക് സൗകര്യം ചെയ്യരുതെന്ന് ഡിജിഇ.

PRIVATE INSTITUTIONS  SHOULD NOT PROVIDE CLASSES  STUDENTS  VARIOUS AGENCIES
Department of Public Education orders that various agencies and private institutions should not provide classes to children in schools (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 20, 2024, 11:08 PM IST

തിരുവനന്തപുരം: സ്‌കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുതെന്ന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ പല സ്‌കൂളുകളിലും വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും പരിശീലനങ്ങളും ക്ലാസുകളും നടത്തുകയും ഇതുവഴി വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് പ്രസ്‌തുത ഉത്തരവ്.

ഇത്തരം പരിപാടികളുടെ ഭാഗമായി വിദ്യാർഥികളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ശേഖരിക്കുകയും തുടർന്ന് അംഗീകാരമില്ലാത്ത കോഴ്‌സുകളിലേക്ക് ഇവരെ ആകർഷിക്കുകയും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'സ്‌കൂളുകളിൽ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്‌ടറോ സർക്കാരോ നിർദേശിക്കാത്ത ഒരു പ്രോഗ്രാമും പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെയോ സർക്കാരിന്‍റെയോ മുൻകൂർ അനുമതി ഇല്ലാതെ സ്‌കൂളുകളിൽ നടത്താൻ അനുവദിക്കരുത്- ഇതു സംബന്ധിച്ച ഉത്തരവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

യാതൊരു കാരണവശാലും കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ സ്വകാര്യ ഏജൻസികൾക്ക് സൗകര്യം ചെയ്യരുതെന്നും ഡിജിഇ അറിയിച്ചു. ഉത്തരവിന് വിരുധമായി പ്രവർത്തിക്കുന്ന സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

Also Read: പത്താം ക്ലാസ് ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച് -

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.