ETV Bharat / snippets

വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

OLD WOMAN MONEY SNATCHED  TN natives Arrested in Kottayam  Money theft from bank account  latest malayalam news
അംബിക ചന്ദ്രശേഖർ , രാജി രമേഷ്, മുരുകേശ്.ആർ (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 31, 2024, 1:37 PM IST

കോട്ടയം : വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശികളായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശികളായ മുരുകേശ് ആർ (21), അംബിക ചന്ദ്രശേഖർ (40), രാജി രമേഷ് (39) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഇവർ മൂവരും ചേർന്ന് ഇവരുടെ ബന്ധുവും ചിറക്കടവ് സ്വദേശിനിയുമായ വയോധികയുടെ വീട്ടിൽ താമസിക്കാൻ എത്തുകയും, ഇവിടെവച്ച് വൃദ്ധയുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ കൈക്കലാക്കി ഇവരുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 104000 രൂപ തമിഴ്‌നാട്ടിലുള്ള ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു.

വീട്ടിൽ സൂക്ഷിച്ചിരുന്ന 36,000 രൂപയും മൊബൈൽ ഫോണും മോഷ്‌ടിക്കുകയും ചെയ്‌തു. രണ്ടാഴ്‌ചയ്ക്കുശേഷം തന്‍റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ എടിഎമ്മിൽ എത്തിയപ്പോഴാണ് വയോധിക പണം നഷ്‌ടപ്പെട്ടതായി അറിഞ്ഞത്. തുടര്‍ന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ വയോധികയുടെ അക്കൗണ്ടിലെ പണം കാഞ്ചീപുരത്തുള്ള പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.