ജയ്‌പൂർ: മാലിന്യം ഉപയോഗയോഗ്യമാക്കുന്ന നവീന സംരംഭവുമായി രാജസ്ഥാന്‍. പഴയ ടയറുകളും കേടായ വീപ്പകളും വൈദ്യുതി തൂണുകളുമെല്ലാം ഒരു ഉപയോഗിച്ച് ഒരു പാര്‍ക്ക് തന്നെ നിര്‍മിച്ചിരിക്കുകയാണ് പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്‌പൂരില്‍. 'വേസ്‌റ്റ് ടു വണ്ടർ പാർക്ക്' എന്നാണ് നാമകരണം. നാട്ടുകാരെയും കുട്ടികളെയും ഒരുപോലെ ആകർഷിക്കുകയാണ് ജയ്‌പൂരിലെ ഈ വേസ്‌റ്റ് ടു വണ്ടര്‍ പാര്‍ക്ക്.
ഗ്രേറ്റർ മുനിസിപ്പൽ കോർപ്പറേഷൻ മാനസരോവറിലെ ഡി പാർക്കിലാണ് വണ്ടർ പാർക്കുള്ളത്. ഉപയോഗശൂന്യമായ വസ്‌തുക്കളില്‍ നിന്നാണ് പാര്‍ക്ക് പൂര്‍ണമായും നിര്‍മിച്ചിട്ടുള്ളത്. പഴയ സ്‌റ്റോറേജ് ബിൻ ഉപയോഗിച്ച് നിർമ്മിച്ച ട്രെയിൻ, പാട്ട കൊണ്ടുണ്ടാക്കിയ ബൈക്ക്, ഇരിക്കാൻ പ്ലാസ്‌റ്റിക് കൊണ്ട് നിർമ്മിച്ച കസേര എന്നിവയെല്ലാം ഇവിടെയുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടയറുകളിലും വീപ്പകളിലുമായി വിവിധ ചെടികളും നട്ടിരിക്കുന്നത് കാണാം. വേസ്‌റ്റ് ടു വണ്ടര്‍ പാര്‍ക്കിന്‍റെ പ്രധാന ആകർഷീണയത ഇവിടത്തെ ശുചിത്വമാണ്. ശുചിത്വം എന്ന തീമിലാണ് പാര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത് തന്നെ.
പുനരുപയോഗിക്കാവുന്ന മാലിന്യ വസ്‌തുക്കളിൽ നിന്ന് ഫർണിച്ചറുകളും ശിൽപങ്ങളും നിർമ്മിച്ച് പാര്‍ക്കില്‍ സ്ഥാപിക്കുന്നുണ്ടെന്ന് ഗ്രേറ്റർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ സൗമ്യ ഗുർജാർ ഇടിവി ഭാരതിനോട് പറഞ്ഞു. 'ഇത്തവണ മാലിന്യങ്ങള്‍ റീസൈക്കിൾ ചെയ്‌ത് നവീകരിക്കാനുള്ള ഒരു സംരഭവും സ്വച്‌ഛ് സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രേറ്റർ മുനിസിപ്പൽ കോർപ്പറേഷന്‍റെ എല്ലാ സോണുകളിലും വേസ്‌റ്റ് ടു വണ്ടർ പാർക്ക് വികസിപ്പിക്കും'- ഗുർജാർ പറഞ്ഞു.
Also Read: പൊതുവിടത്തിൽ പ്ലാസ്‌റ്റിക് മാലിന്യം കത്തിച്ചു; പിഴ വീണത് ഒരു ലക്ഷം രൂപ