കേരളം

kerala

ETV Bharat / videos

നിയമസഭ സമ്മേളനം തത്സമയം - Kerala Assembly session

By ETV Bharat Kerala Team

Published : Jun 12, 2024, 9:09 AM IST

Updated : Jun 12, 2024, 10:04 AM IST

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം പുരോഗമിക്കുന്നു. രാവിലെ ഒന്‍പത് മണിയോടെയാണ് ഇന്നത്തെ സമ്മേളനം ആരംഭിച്ചത്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്‌ത് പാസാക്കുന്നതിനാണ് സമ്മേളനം. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ നേടിയ വന്‍ വിജയത്തിന്‍റെ കരുത്തിലാണ് പ്രതിപക്ഷം സഭയിലേക്ക് എത്തിയിരിക്കുന്നത്. ബാർ കോഴ മുതൽ സിഎംആർഎൽ മാസപ്പടി വരെയുള്ള വിവാ​ദങ്ങളാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുന്നത്. സാമ്പത്തിക പ്രതിസന്ധി, മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം, ക്ഷേമ പെൻഷൻ മുടങ്ങിയത്, സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മുടങ്ങിയത്, പൊതു വിതരണ സംവിധാനത്തിന്‍റെ തകർച്ച, സിപിഎം പ്രവർത്തകർ നിയമം കൈയിലെടുക്കുന്നത്, സർക്കാർ ആശുപത്രികളിലെ ശസ്‌ത്രക്രിയ പിഴവുകൾ, സർക്കാരിന്‍റെ സമഗ്രാധിപത്യ പ്രവണത, സപ്ലൈകോ പ്രതിസന്ധി, കെഎസ്‌ആര്‍ടിസി പ്രശ്‌നങ്ങള്‍ തുടങ്ങിയവ പ്രതിപക്ഷം സഭയില്‍ ഈ സമ്മേളന കാലയളവില്‍ ഉന്നയിക്കും. അതേസമയം ഭരണ നേട്ടങ്ങൾ ഉയർത്തി പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ നീക്കം. കടുത്ത വാഗ്‌വാദങ്ങള്‍ക്കായിരിക്കും സഭാ സമ്മേളനം വേദിയാവുക. ആരോപണ പ്രത്യാരോപണങ്ങളാല്‍ സഭാതലം കലുഷിതമാകാന്‍ ഇടയുണ്ട്. സര്‍ക്കാര്‍ പ്രതിരോധത്തിലാകാനും സാധ്യതയുള്ളതായി നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
Last Updated : Jun 12, 2024, 10:04 AM IST

ABOUT THE AUTHOR

...view details