കേരളം

kerala

ETV Bharat / technology

ലൈവ് ടെക്‌സ്റ്റ്, എഴുത്ത് ടൂളുകൾ, വിഷ്വൽ ലുക്ക് അപ്പ് ഫീച്ചർ: നിരവധി ഫീച്ചറുകളുമായി ഇൻഫിനിക്‌സ് എഐ അവതരിപ്പിച്ചു - INFINIX AI LAUNCHED

ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരവധി ഫീച്ചറുകളുമായി ഇൻഫിനിക്‌സ് എഐ.

INFINIX AI FEATURES  WHAT IS INFINIX AI  ഇൻഫിനിക്‌സ് എഐ  ഇൻഫിനിക്‌സ്
Infinix AI Platform (Photo -Infinix Mobile)

By ETV Bharat Tech Team

Published : Oct 8, 2024, 7:34 PM IST

ഹൈദരാബാദ്:ഇൻഫിനിക്‌സ് തങ്ങളുടെ എഐ പ്ലാറ്റ്‌ഫോമായ 'ഇൻഫിനിക്‌സ് എഐ' അവതരിപ്പിച്ചു. ഗൂഗിൾ ജെമിനി എഐയും, സാംസങ് ഗാലക്‌സി എഐയും അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇൻഫിനിക്‌സും തങ്ങളുടെ ആർടിഫിഷ്യൽ ഇന്‍റലിജൻസ് ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ടെക്‌സ്‌റ്റ്, വോയ്‌സ്, ഇമേജുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഇൻപുട്ടുകൾ സപ്പോർട്ട് ചെയ്യുന്നതായിരിക്കും ഇൻഫിനിക്‌സ് എഐ.

നൂതന സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കൾക്ക് വ്യത്യസ്‌ത അനുഭവം നൽകുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ഇൻഫിനിക്‌സിന്‍റെ സ്‌മാർട്‌ഫോണുകൾ ഉപയോഗിക്കുന്നവർക്ക് അവരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സംവിധാനം ഇതിലുണ്ടാകും. ഇൻഫിനിക്‌സ് എഐ അവരുടെ ഉപഭോക്താക്കൾക്ക് നൽകുന്ന ഫീച്ചർ എന്തെല്ലാമാണ് എന്നതായിരിക്കും ഉപയോക്താക്കളുടെ സംശയം. ഇത് പരിശോധിക്കാം.

ഇൻഫിനിക്‌സ് എഐയുടെ പ്രധാന ഭാഗം ഫോളക്‌സ് എന്ന വിർച്വൽ അസിസ്റ്റന്‍റ് ആണ്. ഇൻഫിനിക്‌സ് എഐയിലെ ഫോളക്‌സിന് ടെക്‌സ്‌റ്റ്, വോയ്‌സ്, ഇമേജുകൾ എന്നിവയുൾപ്പെടെയുള്ള ഒന്നിലധികം ഇൻപുട്ടുകളെ സപ്പോർട്ട് ചെയ്യാൻ സാധിക്കും. ഇത് എഐ അസിസ്റ്റന്‍റുകൾക്ക് സമാനമായ റിയൽ ടൈം റെസ്‌പോൺസുകളും കസ്റ്റമൈസ്‌ഡ് റെക്കമന്‍റേഷനുകളും നൽകും. ഉപയോക്താക്കളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതായിരിക്കും ഈ ഫീച്ചറുകൾ.

ഇൻഫിനിക്‌സ് എഐയുടെ ഉപയോഗങ്ങൾ:

വ്യക്തിപരമായ ആവശ്യങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി രൂപകൽപ്പന ചെയ്‌തതാണ് ഇൻഫിനിക്‌സ് എഐ. ഫോട്ടോകളിൽ നിന്നും ഡോക്യുമെന്‍റുകളിൽ നിന്നും വിവരങ്ങളെടുത്ത്, അതിനെ സമ്മറൈസ് ചെയ്‌ത് സംക്ഷിപ്‌ത രൂപം നൽകാൻ ഇൻഫിനിക്‌സ് എഐ വഴി സാധിക്കും. ഒരു ഡോക്യുമെന്‍റിലെ വിവരങ്ങൾ മുഴുവനായും വായിക്കാൻ നേരമില്ലാത്തവർക്ക് ഈ എഐ സംവിധാനം പ്രയോജനം ചെയ്യും. വിദ്യാർഥികൾക്കും ഗവേഷകർക്കും മറ്റ് പ്രൊഫഷണലുകൾക്കും ഇത് പ്രയോജനകരമാവും.

മറ്റ് ഉപയോഗങ്ങൾ:

  • ഗ്രാമ്മർ ചെക്കിങ്
  • കണ്ടന്‍റുകൾ മാറ്റിയെഴുതുക
  • ഇമെയിൽ, റിപ്പോർട്ടുകൾ, ഡോക്യുമെന്‍റുകൾ എന്നിവയിലെ തെറ്റുകൾ തിരുത്തുക
  • ക്രിയേറ്റിവ് ഐഡിയകൾക്കായി മാജിക് ക്രിയേറ്റ് ടൂൾ
  • ഒരു സ്ഥലത്തിന്‍റെ ഫോട്ടോ എടുക്കുന്നത് വഴി ആ സ്ഥലത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലഭിക്കുന്ന വിഷ്വൽ ലുക്ക് അപ്പ് ഫീച്ചർ
  • ഉപയോക്താവുള്ള സ്ഥലത്തിന് അനുസരിച്ചുള്ള എഐ വാൾ പേപ്പറുകൾ
  • എഐ എറേസർ
  • സ്‌മാർട് കട്ട്‌ഔട്ട്
  • ഉയർന്ന ക്വാളിറ്റിയുള്ള വിഷ്വൽസ് ലഭിക്കാൻ എഐ സ്‌കെച്ച്

ഭാവിയിൽ ഇൻഫിനിക്‌സ് അതിന്‍റെ എഐ സംവിധാനങ്ങൾ ഉപയോഗിച്ച് കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കും. ഉപയോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉപഭോക്തൃ കേന്ദ്രീകൃത ഫീച്ചറുകളുടെയും ആർടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെയും സമന്വയത്തോടെയുള്ള ഇൻഫിനിക്‌സ് എഐ ടെക് മേഖലയിൽ വലിയ സ്വാധീനം ചെലുത്തുമെന്നതിൽ സംശയമില്ല.

Also Read: മെഷീൻ ലേണിങ് രംഗത്തെ സംഭാവന: ഭൗതിക ശാസ്‌ത്ര നൊബേൽ പുരസ്‌കാരം പങ്കിട്ട് രണ്ട് പേർ

ABOUT THE AUTHOR

...view details