പത്തനംതിട്ട:സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍. എറണാകുളത്ത് ബ്യൂട്ടി പാര്‍ലറിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് അഭിനവ് (19), കൂട്ടാളികളും കോട്ടയം സ്വദേശികളുമായ അനന്തു എസ്. നായര്‍ (22), സച്ചിന്‍ (24), അനീഷ് ടി. ബെന്നി (25) എന്നിവരാണ് അറസ്റ്റിലായത്. കടപ്ര സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്.
ഒരു വര്‍ഷം മുമ്പാണ് അഭിനവ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ യുവാവ് വനവാതുക്കരയിലെ വീട്ടിലും എരുമേലിയിലെ ബന്ധുവീടുകളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പലപ്പോഴായി പെണ്‍കുട്ടിയില്‍ നിന്ന് ഇയാള്‍ 10 പവനോളം സ്വര്‍ണവും തട്ടിയെടുത്തു.