നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. എന്നാൽ പലർക്കും അതിന്‍റെ രുചി പെട്ടെന്ന് ഇഷ്‌ടപ്പെടണമെന്നില്ല. എന്നാൽ ഡ്രാഗൺ ഫ്രൂട്ടിന്‍റെ ഛായ ഒന്ന് മാറ്റി നോക്കിയാലോ. അധികം ഇഷ്‌ടപ്പെടാത്ത ഡ്രാഗൺ ഫ്രൂട്ടിനെ സ്വാദിഷ്‌ടമായ ഡ്രാഗൺ ഫ്രൂട്ട് ഷേക്ക് ആക്കി മാറ്റാം. നിമിഷ നേരം കൊണ്ട് തയ്യാറാക്കാം ഈ കിടിലൻ ഡ്രാഗൺ ഫ്രൂട്ട് ഷേക്ക്.
ആവശ്യമുള്ള ചേരുവകൾ:
- ഡ്രാഗൺ ഫ്രൂട്ട് - 1 എണ്ണം
- പഞ്ചസാര - 2 - 3 ടേബിൾ സ്‌പൂൺ
- തണുത്ത പാൽ - 1/2 കപ്പ്
- വാനില ഐസ്ക്രീം - 1 കപ്പ്
തയ്യാറാക്കേണ്ട വിധം: ഡ്രാഗൺ ഫ്രൂട്ടിന്‍റെ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് വയ്ക്കുക. അതിനുശേഷം ഇത് മിക്‌സിയുടെ ജാറിലേക്ക് ഇടുക. ശേഷം അതിലേക്ക് പാലും പഞ്ചസാരയും ഐസ്ക്യൂബും ഐസ്ക്രീമും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതോടെ ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക് റെഡി.
Also Read |
- ഗോതമ്പ് പൊടിയും തേങ്ങയുമുണ്ടോ? എണ്ണയൊട്ടും ചേര്‍ക്കാതെയൊരു അടിപൊളി പലഹാരം, തയ്യാറാക്കാം 5 മിനിറ്റില്‍
- നാലുമണി ചായയ്‌ക്കൊപ്പം കഴിക്കാം 'കാരോലപ്പം'; ഇങ്ങനെ തയ്യാറാക്കിയാല്‍ ടേസ്റ്റ് ഏറും
- പാചകം ചെയ്യാന്‍ മടിയാണോ? വേഗത്തില്‍ ഇതൊന്ന് തയ്യാറാക്കി നോക്കൂ, വയറും നിറയും ടേസ്റ്റും അപാരം
- ഒരു പറ അരിയുടെ ചോറുണ്ണും ഈ ചമ്മന്തിയുണ്ടെങ്കില്‍; കിടുക്കാച്ചി റെസിപ്പിയിതാ...
- വേലയും പൂരവും കുമ്മാട്ടിയും, പിന്നെ മലയും പുഴകളും കാടും; യാത്ര പാലക്കാട്ടേക്കാക്കാം