ETV Bharat / state

പാതിവില തട്ടിപ്പ് കേസ്; മന്ത്രി കെ.കൃഷ്‌ണൻകുട്ടി പകല്‍ക്കൊള്ളയുടെ തലവന്‍; ആരോപണവുമായി കോണ്‍ഗ്രസ് - ALLEGATIONS AGAINST K KRISHNANKUTTY

പാതി വില തട്ടിപ്പിന്‍റെ തലവന്‍ മന്ത്രി കെ.കൃഷ്‌ണൻകുട്ടിയെന്ന് ആരോപണം.

പാതിവില തട്ടിപ്പ് കേസ്  DCC PRESIDENT SUMESH ACHUTHAN  K KRISHNANKUTTY CSR FUND SCAM  CSR FUND SCAM CASE
SUMESH ACHUTHAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 18, 2025, 6:55 PM IST

പാലക്കാട്: പാതി വില തട്ടിപ്പെന്ന പകൽക്കൊള്ളയുടെ ചിറ്റൂരിലെ തലവൻ മന്ത്രി കെ കൃഷ്‌ണൻ കുട്ടിയാണെന്ന് ആരോപിച്ച് ഡിസിസി വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. മന്ത്രിയുടെ ഓഫിസിലെത്തി അദ്ദേഹത്തെ കണ്ട് സംസാരിച്ചതിന് ശേഷമാണ് തട്ടിപ്പിനിരയായവർ പണം നൽകിയതെന്ന് ഇതിനകം തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ അദ്ദേഹത്തിൻ്റെ ഓഫിസിൽ മാസങ്ങളായി പണമിടപാട് നടത്താൻ കഴിയുമെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്.

കെ.കൃഷ്‌ണൻകുട്ടിയുടെ സന്തത സഹചാരിയും മനഃസാക്ഷി സൂക്ഷിപ്പുകാരനും അസി പ്രൈവറ്റ് സെക്രട്ടറിയുമായ കെ പ്രേംകുമാറിനെയാണ് പണമിടപാട് നടത്താൻ ഏൽപ്പിച്ചത്. പാതി വില തട്ടിപ്പിന് ഇടനിലയ്ക്കായി ഒരു സംഘടന വേണമെന്നതിനാൽ ചിറ്റൂർ സോഷ്യോ ഇക്കണോമിക് എൺവൈറോൺമെൻ്റൽ ഡെവലപ്പ്മെൻ്റ് സൊസൈറ്റി എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. എന്നാൽ പൊതുപ്രവർത്തനത്തിന് അപ്പുറം സാമ്പത്തികമായിരുന്നു ലക്ഷ്യമെന്നതിനാൽ പാർട്ടി ഓഫിസിൻ്റെ വിലാസം നൽകാതെ സ്വന്തം വീടിൻ്റെ വിലാസമാണ് കെ പ്രേംകുമാർ സംഘടനയുടെ ആസ്ഥാനമാക്കിയത്. ചിറ്റൂർ അമ്പാട്ട് ലൈനിലെ 7/ 366 'നന്ദനം' എന്ന വീടാണ് സാമൂഹിക സംഘടനയുടെ ഔദ്യോഗിക വിലാസമെന്ന് അദ്ദേഹം ആരോപിച്ചു.

സുമേഷ് അച്യുതൻ മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇത്രയും ആസൂത്രണത്തോടെ തട്ടിപ്പ് നടത്തിയിട്ട് ഇരകളോട് 'നിങ്ങൾ ആർത്തിപൂണ്ടല്ലേ പണം നൽകിയത്' എന്ന മന്ത്രിയുടെ ആക്രോശം പണം നഷ്‌ടമായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിശ്വാസ വഞ്ചന കാണിച്ചതിലൂടെ സത്യപ്രതിഞ്ജ ലംഘനമാണ് മന്ത്രി പ്രവർത്തിച്ചത്. തട്ടിപ്പിൽ മന്ത്രിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ പദവി രാജിവയ്ക്കാ‌നുള്ള മാന്യത കെ കൃഷ്‌ണൻകുട്ടി കാണിക്കണം. എംഎൽഎ സ്ഥാനമടക്കം രാജിവച്ച് അന്വേഷണം നേരിടാൻ മന്ത്രി തയ്യാറാകണമെന്ന് സുമേഷ് അച്യുതൻ പറഞ്ഞു.

കെ.കൃഷ്‌ണൻകുട്ടിയുടെ അസി.പ്രൈവറ്റ് സെക്രട്ടറി പ്രേംകുമാറിനെ അറസ്റ്റ് ചെയ്‌ത് ചോദ്യം ചെയ്‌താൽ തട്ടിപ്പിൻ്റെ മുഴുവൻ വിവരങ്ങളും പുറത്ത് വരുന്നതായിരിക്കും. അതോടൊപ്പം പ്രേംകുമാറിൻ്റെയും ചിറ്റൂർ സോഷ്യോ ഇക്കണോമിക് എൺവൈറോൺമെൻ്റൽ ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെയും മുഴുവൻ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച് ഇരകൾക്ക് നഷ്‌ടമായ തുക തിരിച്ചു നൽകണം. ബിജെപിയുടെ ഘടക കക്ഷിയായ ജനതാദൾ നേതാക്കളുടെ അഴിമതി കേന്ദ്ര ഏജൻസികളുടെ അന്വേഷണം കൊണ്ട് പുറത്ത് വരില്ലെന്നതിനാൽ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്നും സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.

Also Read: പാതി വില തട്ടിപ്പ് കേസ്; ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്തതിനെ വിമർശിച്ച് ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.