ETV Bharat / health

കൊളസ്‌ട്രോൾ എന്ന നിശബ്‌ദ കൊലയാളി; അവഗണിക്കരുത് ശരീരം കാണിക്കുന്ന ഈ ലക്ഷങ്ങൾ - WARNING SIGNS OF HIGH CHOLESTEROL

കൊളസ്ട്രോളിന്‍റെ അളവ് വർധിക്കുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷങ്ങൾ എന്തൊക്കെ ? കൊളസ്ട്രോൾ വരാനുള്ള സാധ്യത ആർക്കൊക്കെ ? അറിയാം വിശദമായി.

10 SIGNS OF HIGH CHOLESTEROL  SYMPTOMS OF HIGH CHOLESTEROL  HIGH CHOLESTEROL SYMPTOMS  കൊളസ്‌ട്രോളിന്‍റെ ലക്ഷണങ്ങൾ
Representative Image (Freepik)
author img

By ETV Bharat Health Team

Published : Feb 18, 2025, 7:31 PM IST

ലോകമെമ്പാടുമുള്ള ആളുകളെ അലട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്‌ട്രോൾ. ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ അഥവാ എൽഡിഎൽ കൊളസ്‌ട്രോൾ വർധിക്കുന്നത് അമിതവണ്ണം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങീ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. എല്ലാ പ്രായക്കാരിലും കൊളസ്‌ട്രോൾ ബാധിക്കാറുണ്ട്. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്‍റെ അഭാവം, സമ്മർദ്ദം, പുകവലി, ഉറക്കക്കുറവ് തുടങ്ങിയവയെല്ലാം ചീത്ത കൊളസ്‌ട്രോളിന്‍റെ അളവ് വർധിപ്പിക്കുന്ന ഘടകങ്ങളാണ്. ശരീരത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നതിനാൽ കൊളസ്‌ട്രോൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ആദ്യഘട്ടത്തിൽ കൊളസ്ട്രോളിനെ തിരിച്ചറിയാൻ പലർക്കും സാധിക്കാറില്ല. ഇത് രോഗത്തിന്‍റെ ലക്ഷങ്ങൾ സങ്കീർണമാക്കാൻ കാരണമാകും. ശരീരത്തിൽ കൊളസ്ട്രോളിന്‍റെ അളവ് വർധിക്കുമ്പോൾ ഉണ്ടാകുന്ന ലക്ഷങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
നെഞ്ചുവേദന
കൊളസ്‌ട്രോളിന്‍റെ ഒരു പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥത. പ്രത്യേകിച്ച് വ്യായാമം ചെയ്യുമ്പോൾ നെഞ്ചിലുണ്ടാകുന്ന വേദന.
കാലുകളിലെ വേദന
കാലിലോ തുടയിലോ നിതംബത്തിലോ വേദന, വേനൽക്കാലത്ത് പോലും കാലുകൾ, പാദങ്ങൾ എന്നിവിടങ്ങളിൽ തണുപ്പ് അനുഭവപ്പെടുക തുടങ്ങിയവയും കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാകാം. പ്രത്യേകിച്ച് ദീർഘനേരം നടക്കുകയോ നിൽക്കുകയോ ചെയ്യമ്പോൾ കാലുകളിൽ വേദന അനുഭപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.
ചർമ്മത്തിലെ മാറ്റങ്ങൾ
കൊളട്രോളിന്‍റെ അളവ് വർധിക്കുന്നത് ചർമ്മത്തിൽ നിറവ്യത്യസം ഉണ്ടാകാൻ കാരണമാകും. കണ്ണുകൾ, കാൽമുട്ടുകൾ, കൈമുട്ടുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾക്ക് ചുറ്റും മഞ്ഞനിറം കണ്ടാൽ ഉടൻ തന്നെ കൊളസ്‌ട്രോളിന്‍റെ അളവ് പരിശോധിക്കുക.
തലകറക്കം
ഇടയ്ക്കിടെ ഉണ്ടാകുന്ന തലകറക്കം അല്ലെങ്കിൽ മൈഗ്രെയ്ൻ എന്നിവയും കൊലട്രോളിന്‍റെ ഒരു ലക്ഷണമാണ്.
ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്
കൊളസ്‌ട്രോൾ ഉള്ള ആളുകളിൽ നെഞ്ചുവേദനയോടൊപ്പം ശ്വാസംമുട്ടലും കണ്ടുവരാറുണ്ട്.
ക്ഷീണം
അമിതമായ ക്ഷീണവും ഒരു പ്രധാന ലക്ഷണമാണ്.
വീക്കം
ഭക്ഷണം കഴിച്ചതിന് ശേഷം വയറു വീർക്കുക, വേദന എന്നിവ ഉൾപ്പെടെയുള്ള ദഹന പ്രശ്‌നങ്ങൾ അനുഭവപ്പെട്ടേക്കാം.
ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങൾ
നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥത, ശ്വാസതടസം, ഓക്കാനം, തലകറക്കം, കഴുത്ത്, പുറം, താടിയെല്ല്, വയർ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന വേദന എന്നിവയും ഉയർന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാണ്. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണ്.

ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യത ആർക്കൊക്കെ?

  • അച്ഛനോ അമ്മയ്ക്കോ കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ പാരമ്പര്യമായി അത് മക്കൾക്കും വരാനുള്ള സാധ്യത കൂടുതലാണ്.
  • അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള ആളുകളിലും കൊളസ്‌ട്രോൾ വരാനുള്ള സാധ്യതയുണ്ട്.
  • പൂരിത കൊഴുപ്പുകളോ ട്രാൻസ് ഫാറ്റുകളോ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നവരും ശ്രദ്ധിക്കണം
  • അമിതമായി മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന ആളുകളിലും കൊളസ്‌ട്രോൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്
  • വ്യായാമം ചെയ്യാതിരിക്കുന്നതും കൊളസ്‌ട്രോൾ സാധ്യത വർധിപ്പിക്കും.

കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ

വാൽനട്ട്
വാൽനട്ടിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണമായി വാൽനട്ട് ഉൾപ്പടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.
ബദാം
നല്ല കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിപ്പിക്കാനും ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും ബദാം സഹായിക്കും. രാവിലെ വെറും വയറ്റിൽ ബദാം കഴിക്കുന്നത് മോശം കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാൻ ഗുണം ചെയ്യുമെന്ന് ഹെൽത്ത് ഹാർവാർഡ് എഡ്യൂക്കേഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ഒലിവ് ഓയിൽ
ഒലിവ് ഓയിൽ നല്ല കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും
ഫ്ലാക്‌സ് സീഡ്‌സ്
നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചണവിത്തുകൾ. ഒമേഗ-3 ഫാറ്റി ആസിഡുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. മൂന്ന് മാസം തുടർച്ചയായി രാവിലെ ഫ്ലാക്‌സ് സീഡ് പൊടി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാൻ ഗുണകരമാണ്.
ഓറഞ്ച് ജ്യൂസ്
വിറ്റാമിൻ സിയുടെ സമ്പന്ന ഉറവിടമാണ് ഓറഞ്ച്. ഫ്ലേവനോയ്‌ഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് നാഷണൽ ഹെൽത്ത് സർവീസും ആരോഗ്യ വിദഗ്‌ധരും പറയുന്നു. ഓറഞ്ചിൽ ചീത്ത കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കുന്ന ഫ്ലേവനോയ്‌ഡുകൾ അടങ്ങിയിട്ടുണ്ട്.

Also Read : രാവിലെ ഈ കാര്യങ്ങൾ ചെയ്‌തു നോക്കൂ... കൊളസ്ട്രോൾ ഫലപ്രദമായി കുറയ്ക്കാമെന്ന് കാർഡിയോളജി വിദഗ്‌ധന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.