കോട്ടയം:പാലായില്‍മീനച്ചിലാറ്റിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കൊല്ലം കിഴക്കേ കല്ലട സ്വദേശി അഖിലിന്‍റെ (27) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് (ജൂലൈ 22) രാവിലെ ഒഴുക്കില്‍പ്പെട്ട അഖിലിനെ ഉച്ചയോടെയാണ് കണ്ടെത്തിയത്.
വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - youth Drowned To Death Kottayam - YOUTH DROWNED TO DEATH KOTTAYAM
വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കല്ലട സ്വദേശി അഖിലാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
Published : Jul 22, 2024, 7:58 PM IST
|Updated : Jul 22, 2024, 8:18 PM IST
അഞ്ച് പേരടങ്ങുന്ന സുഹൃത്തുക്കള്‍ക്കൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇല്ലിക്കകല്ല്, പൂഞ്ചിറ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം കടവ് പുഴയിലെത്തി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. പഠനശേഷം പിഎസ്‌സി പരീക്ഷയ്‌ക്കായുള്ള ഒരുക്കത്തിലായിരുന്നു അഖില്‍. ഈരാറ്റുപേട്ടയിൽ നിന്ന് ഫയർഫോഴ്‌സും സന്നദ്ധപ്രവർത്തകരും എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Also Read:കുറ്റാലത്ത് ഒഴുക്കിൽപ്പെട്ട 4 വയസുകാരിക്ക് അദ്ഭുതരക്ഷ: രക്ഷകനായത് തൂത്തുക്കുടി സ്വദേശി