കോട്ടയം:വർക്ക് ഷോപ്പിൽ വെച്ചുണ്ടായ അപകടത്തിൽപരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാഞ്ഞിരപ്പള്ളിയിലാണ് ജാക്കി തെന്നി കാറിനടിയിൽ പെട്ടാണ് യുവാവിന് പരിക്കേറ്റത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്.
ജാക്കി തെന്നി കാറിനടിയിൽ പെട്ട് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു - Young Man Died In Work Shop - YOUNG MAN DIED IN WORK SHOP
മരിച്ചത് കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസ്. അപകടം ഉണ്ടായത് വർക്ക് ഷോപ്പിൽ വെച്ച് കാറിന് വെച്ച ജാക്കി തെന്നിയതോടെ.
Accident While Working In Work Shop ; Young Man Died While Undergoing Treatment
Published : Apr 29, 2024, 8:07 PM IST
കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരമാണ് ഫിറോസ് ജോലി ചെയ്‌തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി തെന്നി കാർ ഫിറോസിന്‍റെ തലയിലേക്ക് വീണത്. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലാ യിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പട്ടിമറ്റം സ്വദേശി നൗഷാദ് ഷാനിതാ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് ജാബിർ, മുഹമ്മദ് റിഫായി.