കേരളം

kerala

ETV Bharat / state

തലമുടി കരിഞ്ഞു, കഴുത്തിൽ പൊള്ളലേറ്റ പാട്; വീട്ടമ്മയ്‌ക്ക് ഇടിമിന്നലേറ്റു - Lighting Strike Kozhikode Atholi - LIGHTING STRIKE KOZHIKODE ATHOLI

കോഴിക്കോട് അത്തോളിയില്‍ വീടിന്‍റെ വരാന്തയിൽ നിൽക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ഇടിമിന്നേലേറ്റു.

ഇടിമിന്നല്‍  ഇടിമിന്നലേറ്റ് പരിക്ക്  Kozhikode Lightning Strike  Kozhikode News
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Jun 19, 2024, 12:20 PM IST

ഇടിമിന്നലേറ്റ് വീട്ടമ്മയ്‌ക്ക് പരിക്ക് (Etv Bharat)

കോഴിക്കോട്: അത്തോളിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. അന്നശ്ശേരി കോളിയോട്ട് താഴം മങ്കരങ്കണ്ടി മീത്തൽ പ്രജികലയ്ക്കാണ് (40) മിന്നലേറ്റ് സാരമായി പരിക്കേറ്റത്. ഇന്നലെ (ജൂണ്‍ 18) രാത്രി 10.30 ഓടെയാണ് സംഭവം.

ഭക്ഷണം കഴിച്ച് വീടിൻ്റെ വരാന്തയിൽ നിൽക്കുകയായിരുന്നു ഇവര്‍. ഇടി മിന്നേലേറ്റയുടൻ ബോധരഹിതയായി വീണു. ഉടൻ തന്നെ അയൽവാസികൾ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

വലത് ഭാഗം തലമുടി കരിഞ്ഞു. കഴുത്തിൽ അണിഞ്ഞ മാലയ്ക്ക് മിന്നൽ ഏറ്റ്, കഴുത്തിൽ പൊള്ളിയ പാടുണ്ട്.

മങ്കരങ്കണ്ടി മീത്തൽ പ്രഭാകരൻ്റെ മകളാണ് പ്രജികല. ഭർത്താവ് ചേളന്നൂർ ചിറക്കുഴി രതീഷ്. സമീപത്തെ വെള്ളിശ്ശേരി കണ്ടി മീത്തൽ പാണ്ടിക ശാല സുഹ്റയുടെ വീടിനും മിന്നലേറ്റു. പോർച്ചിൽ കോൺഗ്രീറ്റ് അടർന്ന് വീണിട്ടുണ്ട്.
ALSO READ:കാലവര്‍ഷം കനക്കും, ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ABOUT THE AUTHOR

...view details