ETV Bharat / state

വന സംരക്ഷണ നിയമ ഭേദഗതി: നിയമത്തിൽ കാതലായ മാറ്റം വരുത്തേണ്ടതുണ്ട്; പ്രതിപക്ഷം നടത്തുന്നത് രാഷ്‌ട്രീയ മുതലെടുപ്പെന്ന് എകെ ശശീന്ദ്രൻ - A K SASEENDRAN

പൊതുസമൂഹം പ്രകോപനപരമായി പെരുമാറരുത്. പ്രകോപനങ്ങൾക്ക് തീ കൊളുത്താനാണ് അൻവർമാർ ശ്രമിക്കുന്നത്.

വന്യജീവി പ്രതിരോധ പ്രവർത്തനങ്ങള്‍  Protection of wild life  wildlife protection activities  Forest Minister
A. K. Saseendran (ETV Bharat)
author img

By

Published : Jan 24, 2025, 1:49 PM IST

കോട്ടയം : വന്യജീവി പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം നടത്തുന്നത് രാഷ്‌ട്രീയ മുതലെടുപ്പ് സമരങ്ങളെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന നിലപാടാണ് പരിഷ്‌കൃത സർക്കാർ സ്വീകരിക്കേണ്ടതെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

പൊതുസമൂഹം പ്രകോപനപരമായി പെരുമാറരുത്. പ്രകോപനങ്ങൾക്ക് തീ കൊളുത്താനാണ് അൻവർമാർ ശ്രമിക്കുന്നത്. വനമില്ലാതെ മനുഷ്യനും മനുഷ്യനില്ലാതെ വനവുമില്ല. പ്രകൃതിയെ സംരക്ഷിച്ച് കൊണ്ടല്ലാതെ മനുഷ്യന് മുന്നോട്ട് പോകാനാകില്ല. ഈ സാമവാക്യത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ സർക്കാരിന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ.

എകെ ശശീന്ദ്രന്‍ പ്രതികരിക്കുന്നു (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതിനാലാണ് പ്രതിഷേധം വന്നപ്പോള്‍ കേരളത്തിൻ്റെ വന സംരക്ഷണ നിയമം ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്. ജനങ്ങളോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന സർക്കാരാണ് സമുക്കുള്ളതെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഒരു നിയമവും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ 1961ൽ പാസാക്കിയ വനം ഭേദഗതി നിയമം അവസരം കിട്ടിയാൽ മാറ്റം വരുത്തുമെന്ന് പ്രതിപക്ഷ നേതാവ് ദുർവ്യാഖ്യാനം ചെയ്‌തു. നിയമത്തിൽ കാതലായ മാറ്റം വരുത്തേണ്ടതുണ്ട്. ആ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. ഏത് നിയമവും കാലാസൃതമായി മാറ്റം വരുത്തേണ്ടതുണ്ട്. അപരിഷ്‌കൃത നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾ നബാർഡിൻ്റെ നേതൃത്വത്തിൽ നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീക്ക് ദാരുണാന്ത്യം - TRIBAL WOMAN DIES IN TIGER ATTACK

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.