ഹൈദരാബാദ്: വോയ്‌സ് കോളിനും എസ്‌എംഎസിനും മാത്രമായി റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനികൾ. ഇന്‍റർനെറ്റ് സേവനങ്ങൾ ആവശ്യമില്ലാത്തവർക്കായാണ് എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ ഉൾപ്പെടെയുള്ള ടെലികോം കമ്പനികൾ പുതിയ സേവനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റ സേവനങ്ങൾ ആവശ്യമില്ലാത്ത ടെലികോം ഉപയോക്താക്കൾക്കായി വോയ്‌സ് കോളുകൾക്കും എസ്‌എംഎസിനുമായി പ്രത്യേക റീച്ചാർജ് പ്ലാൻ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികൾക്ക് നൽകിയ നിർദേശത്തെ തുടർന്നാണ് പുതിയ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചത്. എയർടെൽ, ജിയോ, വിഐ എന്നിവയുടെ പുതിയ റീചാർജ് പ്ലാനുകളെ കുറിച്ച് വിശദമായി നോക്കാം.
എയർടെലിന്‍റെ പുതിയ വോയ്‌സ്, എസ്എംഎസ് പ്ലാനുകൾ:
499 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ: എയർടെൽ പുതുതായി അവതരിപ്പിച്ച ഇന്‍റർനെറ്റ് സേവനങ്ങളില്ലാത്ത 499 രൂപയുടെ റീച്ചാർജ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളും 900 എസ്എംഎസും ലഭിക്കും. 84 ദിവസമാണ് ഈ പ്ലാനിന്‍റെ വാലിഡിറ്റി. കൂടാതെ ഈ റീച്ചാർജ് പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് മൂന്ന് മാസത്തെ അപ്പോളോ 24/7 സർക്കിൾ മെമ്പർഷിപ്പും സൗജന്യ ഹലോ ട്യൂണുകളും ലഭിക്കും.
1,959 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ: 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ റീച്ചാർജ് പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 3,600 എസ്എംഎസും ലഭിക്കും. കൂടാതെ മൂന്ന് മാസത്തെ അപ്പോളോ 24/7 സർക്കിൾ മെമ്പർഷിപ്പും സൗജന്യ ഹലോ ട്യൂണുകളും ലഭിക്കും.
ജിയോയുടെ പുതിയ വോയ്‌സ്, എസ്എംഎസ് പ്ലാനുകൾ:
458 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ: എയർടെൽ പുതുതായി അവതരിപ്പിച്ച ഇന്‍റർനെറ്റ് സേവനങ്ങളില്ലാത്ത 458 രൂപയുടെ റീച്ചാർജ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളും 1,000 എസ്എംഎസും ലഭിക്കും. 84 ദിവസമാണ് ഈ പ്ലാനിന്‍റെ വാലിഡിറ്റി. ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സിനിമ (നോൺ പ്രീമിയം), ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് എന്നീ ആനുകൂല്യങ്ങൾ ഈ റീച്ചാർജ് പ്ലാനിനൊപ്പം ലഭ്യമാകും. എയർടെലിന്‍റെ 499 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനുമായി താരതമ്യം ചെയ്യുമ്പോൾ ജിയോയുടെ 458 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ ആയിരിക്കാം മികച്ചത്. 84 ദിവസത്തേക്ക് 100 എസ്‌എംഎസുകൾ കൂടുതൽ ലഭിക്കുന്നത് ജിയോ റീച്ചാർജിനൊപ്പമാണ്.
1,958 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ: 365 ദിവസത്തെ വാലിഡിറ്റിയുള്ള ഈ ജിയോ പ്ലാനിനൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകളും 3,600 എസ്എംഎസുകളും ലഭിക്കും. കൂടാതെ ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സിനിമ (നോൺ പ്രീമിയം), ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് എന്നീ ആനുകൂല്യങ്ങളും ഈ റീച്ചാർജ് പ്ലാനിനൊപ്പം ലഭ്യമാകും.
വിഐയുടെ പുതിയ വോയ്‌സ്, എസ്എംഎസ് പ്ലാനുകൾ:
1,460 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ: ഡാറ്റ സേവനങ്ങൾ ആവശ്യമില്ലാത്തവർക്കായി വിഐ അവതരിപ്പിച്ച 1,460 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളും 100 എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കും. ഈ റീച്ചാർജ് പ്ലാനിനൊപ്പം അധിക ആനുകൂല്യങ്ങളൊന്നും തന്നെ ലഭ്യമല്ല. 270 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.
Also Read:
- ലാഭം ജിയോയോ എയർടെലോ? 200 രൂപയ്‌ക്ക് താഴെ മികച്ച റീച്ചാർജ് പ്ലാനുകൾ നൽകുന്നതാര്?
- രണ്ട് വർഷത്തേക്ക് യൂട്യൂബ് പരസ്യത്തിന്‍റെ ശല്യമില്ല, സൗജന്യ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുമായി ജിയോ; ആർക്കൊക്കെ ലഭ്യമാകും?
- 5 ജി നെറ്റ്‌വർക്കിനേക്കാളും മികച്ച സ്‌പീഡിൽ 5.5 ജി എത്തി: മാറ്റത്തിന് തുടക്കമിട്ട് ജിയോ: വൺപ്ലസിന്‍റെ പുതിയ ഫോണുകളിൽ ലഭ്യം
- 'കുംഭമേള' എന്ന് ഗൂഗിളിൽ തിരയൂ... കാണാം പുഷ്‌പവൃഷ്‌ടി: സ്‌പെഷ്യൽ ആനിമേഷനുമായി ഗൂഗിൾ
- സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ വിലയ്‌ക്കനുസരിച്ചുള്ള അപ്‌ഗ്രേഡുകളുണ്ടോ? എസ് 24 അൾട്രയുമായി താരതമ്യം ചെയ്യാം...