ETV Bharat / international

അടുത്ത ദിവസം മോചിപ്പിക്കുന്ന നാല് ബന്ദികളുടെ പേര് പുറത്തുവിട്ട് ഹമാസ് - HAMAS RELEASING NEXT BATCH HOSTAGES

ഗാസയിൽ ആറ് ആഴ്‌ചത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

ISRAEL HAMAS CEASEFIRE DEAL  ISRAEL HOSTAGES WITH HAMAS  ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍  ഇസ്രയേല്‍ ഹമാസ് യുദ്ധം
A Palestinian boy carries his belongings as he walks with his family next to the rubble of destroyed homes, after the ceasefire deal between Israel and Hamas, in Gaza City, Gaza Strip, Friday, Jan. 24, 2025. (AP)
author img

By ETV Bharat Kerala Team

Published : Jan 24, 2025, 10:44 PM IST

ഗാസ: അടുത്ത ദിവസം മോചിപ്പിക്കാൻ ഉദ്ദേശിക്കുന്ന നാല് ബന്ദികളുടെ പേരുകള്‍ പ്രഖ്യാപിച്ച് ഹമാസ്. ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന്‍റെ ഭാഗമായാണ് പേരുകള്‍ പ്രഖ്യാപിച്ചത്. അതേസമയം, പേരുകള്‍ പ്രഖ്യാപിച്ചത് സംബന്ധിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. കരാർ പ്രകാരം, ഈ വാരാന്ത്യത്തിൽ ഇസ്രയേൽ ഏതൊക്കെ പലസ്‌തീൻ തടവുകാരെ മോചിപ്പിക്കുമെന്ന് പട്ടിക പ്രസിദ്ധീകരിക്കേണ്ടതാണ്.

ഗാസയിൽ ആറ് ആഴ്‌ചത്തേക്കാണ് ആദ്യ ഘട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. കരാര്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ മൂന്ന് ഇസ്രയേലി ബന്ദികളെയും 90 പലസ്‌തീൻ ബന്ദികളെയും ഞായറാഴ്‌ച പരസ്‌പരം കൈമാറിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഹമാസ് ബന്ദികളാക്കിയ ഡസൻ കണക്കിന് ഇസ്രയേലി പൗരന്മാരും ഇസ്രയേല്‍ തടവിലാക്കിയ നൂറുകണക്കിന് പലസ്‌തീൻ പൗരന്മാരും മോചിതരാരും.

വെടിനിര്‍ത്തലിന് പിന്നാലെ കൂടുതൽ മാനുഷിക സഹായം ഗാസയിലേക്ക് എത്തുന്നുണ്ട്. അതേസമയം, യുദ്ധത്തിൽ തകർന്ന വടക്കൻ ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ട പലസ്‌തീനികൾക്ക് എപ്പോള്‍ സ്വവസതികളിലേക്ക് മടങ്ങാൻ കഴിയുമെന്ന് വ്യക്തമായിട്ടില്ല.

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ നരമേധത്തില്‍ ഇതുവരെ 47,000-ത്തിലധികം പലസ്‌തീനികൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ അധികൃതരുടെ കണക്ക്. കൊല്ലപ്പെട്ടവരിലേറെയും സാധാരണക്കാരാണ്.

Also Read: ഹിസ്‌ബുള്ളയുടെ ഉന്നത നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് കൊല്ലപ്പെട്ടു - SENIOR HEZBOLLAH LEADER SHOT DEAD

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.