ETV Bharat / state

ടിപി ചന്ദ്രശേഖരന്‍റെയും കെകെ രമയുടേയും മകന് വിവാഹം; കക്ഷിരാഷ്ട്രീയ ഭേദമന്യേ പങ്കെടുത്ത് നേതാക്കള്‍ - TP CHANDRASEKHARAN SON WEDDING

ടിപിയോട് ഏറെ അടുപ്പം ഉണ്ടായിരുന്ന മുഴുവന്‍ നേതാക്കളെയും സഖാക്കളെയും ക്ഷണിച്ചുവെങ്കിലും ചിലരെ മനഃപൂര്‍വം ഒഴിവാക്കിയിട്ടുണ്ടെന്നും കെ കെ രമ..

KK RAMA SON WEDDING  RMP LEADER TP CHANDRASEKHARAN  ടിപി ചന്ദ്രശേഖരന്‍റെ മകന്‍റെ വിവാഹം  കെകെ രമ മകന്‍റെ വിവാഹം
KK RAMA and Congress Leaders with the Newly Wed (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 24, 2025, 9:33 PM IST

കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍റെയും വടകര എംഎല്‍എ കെകെ രമയുടേയും മകന്‍ അഭിനന്ദിന്‍റെ വിവാഹത്തില്‍ പങ്കെടുത്ത് രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍. സ്‌പീക്കര്‍ എഎന്‍ ഷംസീറും പാർട്ടിയോട് ഇടഞ്ഞ സുരേഷ് കുറുപ്പുമടക്കം ചടങ്ങില്‍ പങ്കെടുക്കാനെത്തി. കോഴിക്കോട് ചാത്തമംഗലം വട്ടോളി പരേതനായ പി സി ഹരീന്ദ്രൻ, കെ വി പ്രസന്ന എന്നിവരുടെ മകൾ റിയ ഹരീന്ദ്രനാണ് വധു. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

നിയമസഭാ സ്‌പീക്കര്‍ എ എന്‍ ഷംസീര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, രാജ്യസഭാംഗം പി ടി ഉഷ, ഗോകുലം ഗോപാലന്‍, മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍, വടകര എം പി ഷാഫി പറമ്പില്‍, മുന്‍ എം പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍, എംഎല്‍എമാരായ പി മോഹനന്‍, പി കെ ബഷീര്‍, യു പ്രതിഭാ, സി കെ ആശ, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര മുന്‍ എംഎല്‍എ സി കെ നാണു, കെപിസിസി വൈസ് പ്രസിഡന്‍റ് വി ടി ബല്‍റാം, മുന്‍ എംഎല്‍എ പാറക്കല്‍ അബ്‌ദുള്ള, ഭാഗ്യലക്ഷ്‌മി, കെ അജിത, സി പി ജോണ്‍, സുരേഷ് കുറുപ്പ്, ഷിബു ബേബി ജോണ്‍, ബിന്ദു കൃഷ്‌ണ എന്നിവരടക്കമുള്ള പ്രമുഖര്‍ വിവാഹത്തിന് എത്തിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

2012ൽ ടിപി കൊല്ലപ്പെടുമ്പോള്‍ അഭിനന്ദിന് 17 വയസായിരുന്നു പ്രായം. ഒഞ്ചിയത്ത് വലിയ സംഘർഷാവസ്ഥ നിലനിന്നതിനാൽ അഭിനന്ദ് മറ്റു സ്ഥലങ്ങളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ടിപിയോട് ഏറെ അടുപ്പം ഉണ്ടായിരുന്ന മുഴുവന്‍ നേതാക്കളെയും സഖാക്കളെയും ക്ഷണിച്ചുവെങ്കിലും ചിലരെ മനഃപൂര്‍വം ഒഴിവാക്കിയിട്ടുണ്ടെന്നും കെ കെ രമ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കളെയും മന്ത്രിമാരെയും കെ കെ രമ വിവാഹത്തിന് ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലും കെ കെ രമ കത്ത് നല്‍കിയിരുന്നു. എന്നും ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള വി എസ് അച്യുതാനന്ദന്‍ അനാരോഗ്യം കാരണം വിവാഹത്തിനെത്തിയില്ല.

Also Read: പി ശശിക്കും എം ആർ അജിത് കുമാറിനുമെതിരായ കേസ്; അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് വിജിലൻസ് - VIGILANCE CASE AGAINST P SASI

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.