ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ ആയുധ നിര്‍മ്മാണശാലയില്‍ സ്ഫോടനം; എട്ട് മരണം - ORDNANCE FACTORY EXPLOSION

വെള്ളിയാഴ്‌ച രാവിലെ 10.30നാണ് പൊട്ടിത്തെറിയുണ്ടായത്.

EIGHT KILLED IN ORDNANCE FACTORY  EXPLOSION IN BHANDARA  MAHARASHTRA  Factory Explosion In Maharashtra
Representational Image (PTI)
author img

By ETV Bharat Kerala Team

Published : Jan 24, 2025, 4:31 PM IST

Updated : Jan 24, 2025, 4:47 PM IST

ബാന്ദ്ര: മഹാരാഷ്‌ട്രയിലെ ബാന്ദ്ര ജില്ലയിലെ ആയുധ നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ട് പേര്‍ മരിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞു. ആദ്യം ഏഴു പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു വിവരം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മേല്‍ക്കൂര തകര്‍ന്ന് വീണതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് ജില്ലയിലെ മുതിര്‍ന്ന ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. പതിനാല് പേരെങ്കിലും ഫാക്‌ടറിക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചത്. അഞ്ച് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനായി. ബാന്ദ്ര കളക്‌ടറും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന ദുരന്ത നിവാരണസേനയും നാഗ്‌പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സംഘവും രക്ഷാദൗത്യത്തിനെത്തി. ജില്ലാ ഭരണകൂടം വിവിധ സംഘങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്. വൈദ്യസംഘത്തെയും സജ്ജമാക്കിയിരുന്നു.

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഫട്‌നാവിസ് എക്‌സില്‍ കുറിച്ചു.

പതിനാല് ജോലിക്കാര്‍ സംഭവ സമയത്ത് ഫാക്‌ടറിക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് ജില്ലാ കളക്‌ടര്‍ സഞ്ജയ് കോട്‌ലെ പ്രതികരിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read:ബസ്‌ ട്രക്കിലിടിച്ച് ഒരു കുഞ്ഞ് മരിച്ചു, 43 പേര്‍ക്ക് പരിക്ക് -

Last Updated : Jan 24, 2025, 4:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.