കേരളം

kerala

ETV Bharat / state

കേരളത്തില്‍ സ്ത്രീകളെ ഉപയോഗിച്ച് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും; കര്‍ശന നടപടി എടുക്കുമെന്ന് വനിതാ കമ്മിഷന്‍ - WITCHCRAFT USING WOMEN IN KERALA

കാസർകോട് നടന്ന വനിതാ കമ്മിഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു സംസ്ഥാന വനിതാ കമ്മിഷൻ അംഗം പി കുഞ്ഞായിഷ.

KERALA WOMEN COMMISSION  BLACK MAGIC USING WOMEN KERALA  സ്ത്രീകളെ ഉപയോഗിച്ച് ദുർമന്ത്രവാദം  സംസ്ഥാന വനിത കമ്മീഷന്‍
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Dec 23, 2024, 5:09 PM IST

കാസർകോട്: മലബാറിൽ പലയിടങ്ങളിലും സ്ത്രീകളെ മുൻനിർത്തിയുള്ള ദുർ മന്ത്രവാദവും ആഭിചാര ക്രിയകളും രഹസ്യമായി നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് വനിതാ കമ്മിഷന്‍. സ്ത്രീകളെ ഈ രീതിയിൽ ചൂഷണം ചെയ്യുന്നതിനെതിരെ ജാഗ്രത വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം പി കുഞ്ഞായിഷ പറഞ്ഞു.

സമിതികൾക്ക് ഇടപെടാനുള്ള നിർദേശം നൽകുമെന്നും പി കുഞ്ഞായിഷ വ്യക്തമാക്കി. കാസർകോട് കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാ കമ്മിഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു കമ്മിഷൻ അംഗം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ചില ജില്ലകളിൽ ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ട്. പാവപ്പെട്ട സ്ത്രീകളെ ദുർമന്ത്രവാദത്തിന്‍റെയും ആഭിചാര ക്രിയകളുടെയും പേരിൽ ചൂഷണം ചെയ്യുന്നവരെ പൊതുജന മധ്യത്തിൽ തുറന്നു കാണിക്കണം. സാധാരണക്കാരായ സ്ത്രീകളുടെ വിശ്വാസത്തെ ചൂഷണം ചെയ്‌ത് ദുർമന്ത്രവാദത്തിലേക്ക് ആഭിചാര ക്രിയകളിലേക്കും നയിക്കുന്നതിന് പ്രേരിപ്പിക്കുന്നവർക്കെതിരെ നടപടി ആവശ്യമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇത്തരം പ്രശ്‌നങ്ങളിൽ ഇടപെടുന്നതിന് ജാഗ്രത സമിതികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെയും കുടുംബ പ്രശ്‌നങ്ങളെയും യുവ തലമുറ വൈകാരികമായി സമീപിക്കുന്നത് വർധിച്ചു വരികയാണെന്ന് കമ്മിഷൻ അംഗം വിലയിരുത്തി.

വിട്ടുവീഴ്‌ചകൾക്ക് തയ്യാറാകുന്നില്ല. വഴിത്തർക്കങ്ങളും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടെ സ്ത്രീകളെ മുൻനിർത്തി കൈകാര്യം ചെയ്യുന്ന പ്രവണതയും വർധിച്ചു വരികയാണ് എന്നു വനിതാ കമ്മിഷന്‍ അംഗം ചൂണ്ടിക്കാട്ടി.

മുതിർന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് കോടതിയിൽ നിന്ന് ഉത്തരവുണ്ടായിട്ടും പൊലീസ് ആവശ്യമായ സംരക്ഷണം നൽകിയില്ലെന്ന പരാതിയും കമ്മിഷന്‍റെ മുന്നിലെത്തിയിട്ടുണ്ട്.

Read Also:ക്രൂരത പൈശാചികതയ്ക്ക് വഴിമാറിയ വര്‍ഷം; കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പില്‍ 2024

ABOUT THE AUTHOR

...view details