ഭോപ്പാല്‍: മധ്യപ്രദേശിലെ ദേവാസ് നഗരത്തിലെ വൃന്ദാവന്‍ കോളനിയിലുള്ള ഒരു വീട്ടില്‍ ഫ്രിഡ്‌ജിനുള്ളില്‍ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് ബിഎന്‍പി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഫ്രിഡ്‌ജില്‍ നിന്ന് സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊലീസും ഫോറന്‍സിക് വിദഗ്‌ധരും ചേര്‍ന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീട് സീല്‍ ചെയ്‌തു. കൊലപാതകിയെന്ന് സംശയിക്കുന്ന സഞ്ജയ് പാട്ടീദാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. 2024 മാര്‍ച്ചിലാണ് പ്രതിഭ എന്ന പിങ്കി പ്രജാപതിയെ സഞ്ജയ് പാട്ടീദാര്‍ കൊലപ്പെടുത്തിയത്.
സഞ്ജയ് അഞ്ച് വര്‍ഷമായി പ്രതിഭയുമൊത്ത് ഈ വീട്ടിലാണ് കഴിഞ്ഞിരുന്നതെന്ന് ദേവാസ് എസ്‌പി പുനീത് ഗെഹ്‌ലോട്ട് പറഞ്ഞു. പ്രതിഭ നിരന്തരം വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നു. ഇതിന്‍റെ പേരില്‍ സഞ്ജയിനെ ഇവര്‍ ദിവസവും മാനസികമായി പീഡിപ്പിച്ചിരുന്നതായും പറയുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് സഞ്ജയും സുഹൃത്ത് വിനോദ് ദാവെയും ചേര്‍ന്ന് പ്രതിഭയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഫ്രിഡ്‌ജില്‍ സൂക്ഷിക്കുകയായിരുന്നു. സഞ്ജയ് നേരത്തെ വിവാഹിതനായിരുന്നു. ഉജ്ജയനിലെ ഇന്‍ഗോറിയ സ്വദേശികളാണ് സഞ്ജയും വിനോദും.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം
വൃന്ദാവന്‍ കോളനിയില്‍ താമസിക്കുന്നവര്‍ക്ക് ഈ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി അനുഭവപ്പെട്ടു. ഇക്കാര്യം അവര്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തുകയും വീട് പൂട്ടിയിട്ടിരിക്കുന്നതായി മനസിലാക്കുകയും ചെയ്‌തു. പൂട്ട് പൊളിച്ച് പൊലീസ് അകത്ത് കടന്ന് പരിശോധന നടത്തി. ഫ്രിഡ്‌ജ് തുറന്നപ്പോഴാണ് അതിനുള്ളില്‍ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
ബിഎന്‍പി പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള അമിത് സോളങ്കി പറയുന്നത് ഇങ്ങനെ
അയല്‍ക്കാരാണ് ഈ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി പൊലീസിനെ അറിയിച്ചത്. ധീരേന്ദ്ര ശ്രീവാസ്‌തവ എന്നയാളുടെ വീടാണിത്. രണ്ട് വനിതാ ഉദ്യോഗസ്ഥരാണ് ഫോറന്‍സിക് വിഭാഗത്തില്‍ നിന്ന് അന്വേഷണത്തിനായി എത്തിയിട്ടുള്ളത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പിന്നീട് വീട് സീല്‍ ചെയ്‌തു. അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Also Read; പത്തനംതിട്ട പീഡനം; വിവരം പുറത്തെത്തിച്ചത് കുടുംബശ്രീ സ്നേഹിത പ്രവർത്തകർ