പത്തനംതിട്ട : കിലോമീറ്ററുകള്‍ താണ്ടി അയ്യന് കാണിക്കയെത്തി. സ്വര്‍ണത്തില്‍ തീര്‍ത്ത അമ്പും വില്ലും പിന്നെ വെള്ളിയില്‍ പണികഴിപ്പിച്ച ആനകളുമാണ് കാണിക്കയായി തിരുസന്നധിയിലെത്തിയത്. അതും തെലങ്കാനയില്‍ നിന്ന്.
സെക്കന്തരാബാദ് സ്വദേശിയായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും സന്നിധാനത്തെത്തി കാണിക്ക നൽകിയത്. കാറ്ററിങ് ബിസിനസുകാരനാണ് രമേശ്. അയ്യപ്പനുള്ള ഉപകാര സ്‌മരണയാണ് കാണിക്ക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മകന്‍ അഖിൽ രാജിന് എംബിബിഎസിന് ഗാന്ധി മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചതിനെതുടർന്ന് താനും ഭാര്യ അക്കാറാം വാണിയും മകനുവേണ്ടി നേർന്ന കാണിക്കയാണിതെന്ന് അക്കാറാം രമേശ് പറഞ്ഞു. അഖില്‍ നിലവില്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്.

ഒമ്പതംഗ സംഘമായി പ്രഭുഗുപ്‌ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടി കാണിക്കയർപ്പിക്കാനെത്തിയത്. മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരിയാണ് ശ്രീകോവിലിന് മുന്നിൽവച്ച് കാണിക്ക ഏറ്റുവാങ്ങിയത്.
