പത്തനംതിട്ട: പ്രായപൂർത്തിയാകും മുമ്പ് 60 ലേറെ ആളുകൾ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത് കുടുംബശ്രീയുടെ ഗൃഹസന്ദർശന പരിപാടിയായ സ്നേഹിതയുടെ പ്രവർത്തകരോട്. സ്നേഹിത പ്രവർത്തകർ സംഭവം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടർന്ന് സിഡബ്ല്യുസി നിയോഗിച്ച കൗൺസിലും പൊലീസും കുട്ടിയുടെ മൊഴിയെടുക്കുകയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പത്തനംതിട്ട ഡിഎസ്‌പി എസ് നന്ദകുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. നിലവിൽ 18 വയസും മൂന്ന് മാസവും പ്രായമുണ്ടെങ്കിലും 2019 ൽ പെൺകുട്ടിക്ക് 13 വയസ് പ്രായമുള്ളപ്പോൾ മുതൽ ആരംഭിച്ച പീഡന പരമ്പരയിൽ മിക്കതും 18 വയസ് പൂർത്തിയാകുന്നതിന് മുൻപ് സംഭവിച്ചതാണ്.
പ്രക്കാനം - വലിയവട്ടം സ്വദേശികളായ നാല് യുവാക്കളാണ് നിലവിൽ അറസ്റ്റിലായത്. സുബിൻ (24), സന്ദീപ് (30) അനന്ദു (21) അച്ചു ആനന്ദ് (21) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ സുധി (24) മറ്റൊരു പോക്സോ കേസിൽ ജയിലിലാണ്. മുൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി, ജില്ലയിലെ സ്‌കൂളുകളിൽ പരിശീലനം ലഭിച്ച കൗൺസിലർമാരെ നിയോഗിച്ചിരുന്നു.
എന്നാൽ പിന്നീട് ശമ്പളം നൽകാൻ ഫണ്ടില്ലാതെ വന്നതോടെ കൗൺസിലിങ് മുടങ്ങി. കൗമാരക്കാരായ വിദ്യാർഥി വിദ്യാർഥിനികളുടെ പ്രശ്‌നങ്ങൾ പങ്ക് വയ്ക്കാനും ആവശ്യമെങ്കിൽ മനശാസ്ത്ര വിദഗ്‌ധരുടെ സഹായം തേടാനും പ്രയോജനമാകുമായിരുന്ന പദ്ധതിയാണ് ഫണ്ട് ഇല്ലാത്തതിന്‍റെ പേരിൽ മുടങ്ങിയത്. പ്രതികളിലൊരാളുടെ വിവാഹത്തിന് ഒരാഴ്‌ച മാത്രമാണ് ബാക്കിയുള്ളത്. മറ്റൊരാളുടെ വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രമാണ് ആയിട്ടുള്ളത്.
Also Read: കായികതാരത്തെ അഞ്ച് വർഷത്തിനിടെ പീഡിപ്പിച്ചത് അറുപതോളം പേർ; പോക്‌സോ കേസിൽ അറസ്‌റ്റ്