പ്രയാഗ്‌രാജ്: ആരാണ് നാഗസന്യാസിമാര്‍?. ഇവരുടെ പ്രാധാന്യമെന്താണ്?. ഒരു നാഗസന്യാസി ആകണമെങ്കില്‍ എന്തൊക്കെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണം?. മഹാകുംഭമേളയുടെ പശ്ചാത്തലത്തില്‍ നമുക്ക് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം.
അടിമുടി ഭസ്‌മം പൂശിയും എണ്ണിയാലൊടുങ്ങാത്ത രുദ്രാക്ഷമണികളുടെ മാലയും നീണ്ട ജഡയും ഇവരുടെ പ്രത്യേകതകളാണ്. ഇവരുടെ കണ്ണുകൾ എപ്പോഴും തീകുണ്ഡം മാതിരി ജ്വലിച്ചുനിൽക്കും. അതുകൊണ്ടുതന്നെ ഒറ്റനോട്ടം കൊണ്ട് ഇവരെ തിരിച്ചറിയാൻ സാധിക്കും. പക്ഷേ, കാണുക എന്നതിനു ഭാഗ്യം ചെയ്യണം. സാധാരണ ജനങ്ങളുമായി ഇടപഴകുന്നതിൽ ഒട്ടും തൽപരര്‍ അല്ലാത്ത ഇവർ കുംഭമേളകളിൽ മാത്രമേ പ്രത്യക്ഷപെടാറുള്ളൂ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുംഭമേള നാല് ഇടങ്ങളിൽ എവിടെയാണെങ്കിലും സമയാസമയം നമ്മെ വിസ്‌മയിപ്പിച്ചുകൊണ്ട് വന്നെത്തുന്നു. എവിടെനിന്നു വരുന്നെന്നോ എവിടെ അപ്രത്യക്ഷരാവുന്നുവെന്നോ ഒരു പിടിയും കിട്ടില്ല. കുംഭമേളയുടെ മഹനീയത ഇവർക്കറിയാം. രാശിചക്രങ്ങളുടെ അത്യപൂർവ്വ സൂര്യമുഹൂർത്തങ്ങളിൽ ഗംഗയിലുരുത്തിരിയുന്ന ശക്തിചൈതന്യം പകരാനും, തങ്ങളുടെ ആത്മീയശക്തിയെ പ്രോജ്വലിപ്പിക്കുവാനുമാണു ഇവർ കുംഭമേളകളിൽ മാത്രം പ്രത്യക്ഷപ്പെടുന്നത്.
മഹാരഹസ്യങ്ങളുടെ കലവറയാണിവർ. അതികഠിനമായ ധ്യാനവും യോഗയും ജീവിതപ്രസാദമായി കാണുന്ന ഇവർ കുംഭമേളയ്ക്കു വരുമ്പോൾ തന്നെ പ്രത്യേക പരിഗണന നൽകി എല്ലാവരും ഭയഭക്തിബഹുമാനത്തോടെ ഒതുങ്ങി മാറും.
രത്നം എന്ന പദത്തില്‍ നിന്നാണ് നാഗ എന്ന പദം ഉത്ഭവിച്ചതെന്ന് ശങ്കരാചാര്യ സ്വാമി അവിമുകദേശ്വരാനന്ദ വിശദീകരിക്കുന്നു. നാഗ എന്നാല്‍ പര്‍വതം എന്നാണ് അര്‍ത്ഥം. നാഗഛേട്ടിതി എന്നാല്‍ ചലിക്കാത്തത് എന്നാണ് അര്‍ത്ഥം. ഒരു സ്ഥലത്ത് സ്ഥിരമായി നില്‍ക്കുന്നയാളെ നാഗ് എന്ന് വിളിക്കുന്നു. ഇത്തരമൊരു പ്രത്യയശാസ്‌ത്രം പിന്തുടരുന്ന ആളെ നാഗ എന്നും വിളിക്കുന്നു. സ്ഥൈര്യത്തിന്‍റെ പ്രതീകമാണ് ഇവര്‍. ഇവര്‍ക്ക് പരാജയമില്ല. സ്ഥാനചലനവും.
എന്ത് കൊണ്ടാണ് നാഗന്‍മാര്‍ വസ്‌ത്രം ധരിക്കാത്തത്?
ഒരാള്‍ സന്യാസത്തിലേക്ക് കടക്കുമ്പോള്‍ അയാള്‍ എല്ലാം ഉപേക്ഷിക്കുകയും പൂര്‍ണമായും നഗ്‌നനായി ഹിമാലയത്തിലേക്ക് പോകുകയുമാണ് ചെയ്യാറ്. അതേസമയം അവരെ ഗുരു തടയുകയും ഒരു മരവുരി നല്‍കുകയും ചെയ്യുന്നു. സാധന ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഗുരു തടയാത്ത പക്ഷം അവര്‍ ഹിമാലയത്തിലേക്ക് പോകുകയും അവിടെ പൂര്‍ണ നഗ്നനായി സന്യാസിയായി കഴിയുകയും ചെയ്യും.
വസ്‌ത്രമില്ലാതെ കഴിയുന്ന ഈ സന്യാസിമാരെയാണ് നാഗന്‍മാരെന്ന് വിളിക്കുന്നത്. ഇവരെ ദിംഗബരര്‍ എന്നും അറിയപ്പെടുന്നുണ്ട്. ജീവിതം ദൈവത്തില്‍ സമര്‍പ്പിക്കുന്ന ഇവരെ സനാതന ധര്‍മ്മ പ്രകാരം നാഗ സന്യാസിമാരെന്ന് വിളിക്കുന്നു. ഇവര്‍ പിന്നീട് ഒരിക്കലും വസ്‌ത്രം ധരിക്കാറില്ല.
നാഗസന്യാസിമാരുടെ പ്രാധാന്യം
പുരാതന കാലത്ത് പല കടന്ന് കയറ്റക്കാരും ഇവരെ അടിച്ചമര്‍ത്താനും അവരുടെ മതം പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു. ഇവരെ നേരിടാനായി നാഗസന്യാസിമാര്‍ മുന്നിട്ടിറങ്ങുകയും പല പോരാട്ടങ്ങളും നടത്തുകയും ചെയ്‌തു. സ്വന്തം മതത്തെ സംരക്ഷിക്കാനായി പല നാഗസന്യാസിമാര്‍ക്കും ജീവന്‍ ബലികൊടുക്കേണ്ടി വന്നു. അത് കൊണ്ട് തന്നെ പൊതുജനങ്ങളുടെ ഇടയില്‍ ഇവരുടെ പ്രാധാന്യം വര്‍ധിച്ചു. ഇവര്‍ ധീരരായും മതസംരക്ഷകരായും ധര്‍മ്മവീറുകളായും ചിത്രീകരിക്കപ്പെട്ടു.