ETV Bharat / entertainment

വെള്ളിത്തിരയില്‍ എത്തുന്നതിന് മുന്‍പ് ആരായിരുന്നു സുകുമാര്‍? പുഷ്‌പ സംവിധായകന്‍റെ മികച്ച ചില സിനിമകള്‍ - DIRECTOR BIRTHDAY TODAY

സുകുമാറിന് ഇന്ന് 55 ാം പിറന്നാള്‍

PUSHPA 2 THE RULE DIRECTOR  ARYA MOVIE  സുകുമാര്‍ സിനിമകള്‍  ജഗദം സിനിമ
സംവിധായകന്‍ സുകുമാറിന്‍റെ മികച്ച സിനിമകള്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Jan 11, 2025, 4:15 PM IST

ഇന്ത്യന്‍ സിനിമയിലെ സമീപ കാല കലക്ഷനെല്ലാം തൂത്തുവാരിക്കൊണ്ട് മുന്നേറുകയാണ് അല്ലു അര്‍ജുന്‍ നായകനായ 'പുഷ്‌പ2 ദി റൂള്‍'. ഈ ചിത്രം ഒരുക്കിയതാവട്ടെ തെലുഗു സംവിധായകരില്‍ പ്രശസ്‌തനായ സുകുമാറും. ശക്തമായ രീതിയിലുള്ള കഥപറച്ചിലുകളാണ് സുകുമാറിന്‍റെ ഓരോ സിനിമയും. ആക്ഷന്‍ കൊണ്ടും നര്‍മം കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമകള്‍. ജനുവരി 11ാം തിയതി 55ാം പിറന്നാള്‍ ആഘോഷിക്കുന്ന സുകുമാറിനെ കുറിച്ച് അധികം ആളുകള്‍ അറിയാത്ത ചില കാര്യങ്ങള്‍ ഇതാ.

ആന്ധ്രാപ്രദേശിലെ മറ്റപാറു എന്ന ഗ്രാമത്തിൽ അരി വ്യാപാരിയായിരുന്ന തിരുപ്പതി റാവു നായിഡുവിന്‍റേയും വീരവാണിയുടേയും ആറു മക്കളിൽ ഏറ്റവും ഇളയകുട്ടിയായ സുകുമാർ. പഠനശേഷം അക്കാദമി രംഗത്താണ് തന്‍റെ കരിയര്‍ സുകുമാര്‍ ആദ്യമായി ആരംഭിക്കുന്നത്. ഗണിശാസ്‌ത്രത്തിലും ഭൗതിക ശാസ്‌ത്രത്തിലും പ്രൊഫസറായിരുന്നു അദ്ദേഹം.

അതേസമയം മനോഹരമായി കഥപറയുന്ന രീതി അദ്ദേഹത്തെ സിനിമയിലേക്ക് അടുപ്പിച്ചു. പിന്നീട് അധ്യാപനം ഉപേക്ഷിച്ച് വെള്ളിത്തിരയില്‍ ചുവടുറപ്പിച്ചു. മികച്ച സംവിധായകരില്‍ ഒരാളായ ജയം രാജയുടെ പിതാവ് മോഹന്‍റെ നിര്‍ദേശപ്രകാരമാണ് സുകുമാര്‍ സിനിമ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. 1998 ലാണ് സുകുമാര്‍ തിരക്കഥാകൃത്തായി കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് സഹസംവിധായകനായി മാറി. 'വെള്ളി രബംഗ രണ്ടി', 'ഹനുമാന്‍ ജംഗ്ഷന്‍' തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചു. ഇത് സംവിധാനത്തിലേക്കുള്ള പാത തുറക്കുകയായിരുന്നു.

നിർമ്മാതാവ് ദിൽ രാജുവിനോട് ഒരു കഥ പറയാൻ അവസരം ലഭിച്ചതാണ് സുകുമാറിന്‍റെ ജീവിതത്തിൽ വഴിത്തിരിവായ നിമിഷം. അല്ലു അര്‍ജുനെ നായകനാക്കി 2004-ൽ ‘ആര്യ’ എന്ന സിനിമയുടെ തുടക്കം അങ്ങനെയായിരുന്നു. നാല് കോടി ബജറ്റിൽ അന്നിറങ്ങിയ ചിത്രം ബോക്സോഫീസിൽ നിന്ന് 30 കോടിയോളം രൂപയാണ് നേടി.

20 വർഷങ്ങൾക്ക് ശേഷം ഏകദേശം 400 കോടിക്ക് മുകളിലുള്ള ബജറ്റിലാണ് സുകുമാർ തന്‍റെ ഒൻപതാമത് സംവിധാന സംരംഭമായ ‘പുഷ്‌പ 2: ദ റൂൾ’ ഒരുക്കിയിരിക്കുന്നത്.

സുകുമാറിന്‍റെ മികച്ച ചില സിനിമകള്‍ നോക്കാം

പുഷ്‌പ ദി റൈസ് (2021-2024)

ഭാഷയുടെ അതിരുകള്‍ക്കപ്പുറത്ത് വലിയ തംരഗമുണ്ടാക്കിയ ചിത്രമാണ് 'പുഷ്‌പ ദി റൈസ്'. ഈ ചിത്രം സുകുമാറിന്‍റെ മികച്ച സൃഷ്‌ടിക്കളില്‍ ഒന്നാണ്. രക്ത ചന്ദനം കടത്തുന്ന പുഷ്‍പരാജിന്‍റെ ജീവിതയാത്രയായിരുന്നു ആദ്യ ഭാഗമായ ‘പുഷ്പ: ദി റൈസ്’ പ്രമേയമാക്കിയത്. രശ്‌മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. പ്രതിനായകനായി എത്തിയത് എസ്.പി. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ ആണ്.

പുഷ്‌പ2: ദി റൂള്‍ (2024)

ബോക്‌സ് ഓഫീസില്‍ മികച്ച വിജയം കൈവരിച്ച 'പുഷ്‌പ ദി റൈസി'ന്‍റെ തുടര്‍ ഭാഗമായാണ് 'പുഷ്‌പ 2: ദി റൂള്‍' എത്തിയത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം കുതിച്ചത്. ഇപ്പോഴും സമീപകാല റെക്കോര്‍ഡുകളെല്ലാം ചിത്രം മറികടന്നു. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മിച്ചത്.

രംഗസ്ഥലം (2018)

ഒരു ഗ്രാമീണ ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ കഥപറഞ്ഞ ചിത്രമാണ് 'രംഗസ്ഥലം'. ശ്രവണ വൈകല്യമുള്ള ഒരു ചെറുപ്പക്കാരന്‍ അഴിമതിക്കാരനായ ഒരു പ്രാദേശിക രാഷ്ട്രീയക്കാരനെതിരെ പോരാടുന്ന ചിത്രമാണിത്. രാം ചരണ്‍ ആണ് ചിത്രത്തിലെ നായകന്‍. സാമന്ത റൂത്ത് പ്രഭു, ജഗപതി ബാബു എന്നിവരും പ്രധാന വേഷത്തില്‍ എത്തി.

നന്നാകു പ്രേമതോ (2016)

'നന്നാക്കു പ്രേമതോ'യിൽ, ബട്ടർഫ്ലൈ ഇഫക്റ്റിനൊപ്പം ഒരു പുതിയ ആഖ്യാനരീതി സുകുമാർ അവതരിപ്പിച്ചു, സങ്കീർണ്ണമായ ട്വിസ്റ്റുള്ള ഒരു ത്രില്ലര്‍ സിനിമയാണിത്. ജൂനിയര്‍ എന്‍ ടി ആര്‍ പ്രധാന വേഷത്തില്‍ എത്തിയ ഈ ചിത്രം, തന്‍റെ പിതാവിനോട് തെറ്റ് ചെയ്‌തവരോട് പ്രതികാരം ചെയ്യുന്ന മകനെ ചുറ്റിപ്പറ്റിയാണ്. പ്രതിനായകനെ അവതരിപ്പിച്ച ജഗതിബാബുവും മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. സുകുമാറിന്‍റെ മനോഹരമായ കഥപറയുന്ന രീതി തന്നെയാണ് പ്രേക്ഷകര്‍ ഈ ചിത്രം ഏറ്റെടുക്കാനുള്ള ഒരു കാരണവും.

നെനോക്കാഡിൻ (2014)

ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് നെനോക്കാഡിന്‍. മഹേഷ് ബാബുവാണ് ചിത്രത്തില്‍ നായകനായി എത്തിയത്.

100% ലൗ (2011)

പ്രണയവും പ്രണയബന്ധങ്ങളുടെ കഥപറയുന്ന ചിത്രമാണ് '100 %ലവ്' എന്ന ചിത്രം. നാഗ ചൈതന്യയും തമന്ന ഭാട്ടിയയും പ്രധാന വേഷത്തില്‍ എത്തിയ ഈ ചിത്രം ബോക്സ് ഓഫിസില്‍ വന്‍ വിജയമാണ് നേടിയത്. മാത്രമല്ല ഈ ചിത്രം യുവാക്കള്‍ക്കിടയില്‍ തരംഗമാവുകയും ചെയ്‌തു.

ജഗദം (2007)

ഒരു ഡോൺ ആകാൻ കൊതിക്കുന്ന ഒരു യുവാവിന്‍റെ ചിത്രമാണ് 'ജഗദം'. രാം പൊതിനേനിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ആര്യ (2004 - 2009)

ഒരു സംവിധായകനെന്ന നിലയിൽ സുകുമാറിന്‍റെ യാത്ര ആരംഭിച്ചത് 'ആര്യ' എന്ന ത്രികോണ പ്രണയത്തിലൂടെയാണ്, അത് വളരെ വേഗം ആരാധകർക്ക് പ്രിയങ്കരമായി. അശ്രദ്ധയും വികാരഭരിതനുമായ ആര്യ എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ വിജയം 'ആര്യ 2' എന്ന ഒരു തുടർച്ചയിലേക്ക് നയിച്ചു.

Also Read:വിറപ്പിക്കാന്‍ 'മാര്‍ക്കോ' ഒരു വരവ് കൂടി വരും! മലയാളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ബഡ്‌ജറ്റ്? സൂചനകള്‍ നല്‍കി ശ്രീ ഗോകുലം മൂവിസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.