മലപ്പുറം:കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് പരിക്ക്. നിലമ്പൂർ റേഞ്ചിലെ കാഞ്ഞിരപുഴ സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഹരീഷിനാണ് പരിക്കേറ്റത്. കാഞ്ഞിരംപുഴ സ്റ്റേഷൻ പരിധിയിലെ വെള്ളി മുറ്റം ഏറമ്പാടം വനമേഖലയിൽ കാട്ടാനയെ തിരയുന്നതിനിടയിലാണ് മുളംകാട്ടിൽ മറഞ്ഞിരുന്ന കാട്ടാന ഹരീഷിനെ ആക്രമിച്ചത്.
കൃഷി നശിപ്പിച്ച കാട്ടാനയെ തിരയുന്നതിനിടെ ആക്രമണം; വനപാലകന് പരിക്ക് - WILD ELEPHANT ATTACK FOREST OFFICER
പരിക്കേറ്റത് നിലമ്പൂർ റേഞ്ചിലെ കാഞ്ഞിരപുഴ സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഹരീഷിന്.
Injured Forest Officer (ETV Bharat)
Published : Nov 19, 2024, 1:46 PM IST
കാട്ടാനയുടെ ആക്രമണത്തിൽ വീണ ഹരീഷിന് ഇടത് കാലിനും ഇടതു കണ്ണിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാത്രിയും കാട്ടാന മേഖലയിൽ കൃഷി നാശം ഉണ്ടാക്കിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ തെരിച്ചിൽ നടത്തുന്നതിനിടയിലാണ് സംഭവം.
Also Read:ഭക്ഷണം കൊടുക്കുന്നതിനിടെ ആന ഇടഞ്ഞു; പാപ്പാനെയും ബന്ധുവിനെയും ചവിട്ടി കൊന്നു