കോട്ടയം: കൊച്ചിൻ കാർണിവൽ മാത്രമല്ല, ഇങ്ങ് കോട്ടയത്തെ പാമ്പാടിയിലുമുണ്ട് കാർണിവൽ. ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങൾക്കായി വത്തിക്കാൻ കാർണിവൽ ഒരുങ്ങിക്കഴിഞ്ഞു. കൈരളി ആർട്‌സ് ആൻഡ് സ്‌പോര്‍ട്‌സാണ് സൗത്ത് പാമ്പാടി വത്തിക്കാൻ തോട്ടിലെ നാല് ദിവസത്തെ കാർണിവല്‍ ഒരുക്കിയത്.
പത്തടി വീതിയിലുള്ള പുൽക്കൂട്, 21 അടി ഉയരത്തിലുള്ള നക്ഷത്രം, 15 അടി ഉയരമുള്ള സാന്താക്ലോസ് എന്നിവയാണ് കാര്‍ണിവലിലെ പ്രധാന ആകര്‍ഷണം. തോടിൻ്റെ ഇരു കരകളിലെയും ദീപാലങ്കാരങ്ങളാണ് മറ്റൊരു പ്രത്യേകത. മുളത്തടികളും ഈന്തിൻ്റെ ഓല കൊണ്ടുമാണ് പുൽക്കൂട് ഒരുക്കിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
26-ാം തിയതി വരെ വൈകിട്ട് ആറ് മുതൽ രാത്രി പത്ത് വരെയാണ് ക്രിസ്‌മസ് കാഴ്‌ചകൾ കാണാൻ അവസരമുള്ളത്. അൻപതോളം ആളുകൾ ചേർന്ന് ഒരാഴ്‌ച കൊണ്ടാണ് കാർണിവല്‍ കാഴ്‌ചകള്‍ ഒരുക്കിയത്.