ETV Bharat / business

കേന്ദ്ര ബജറ്റ്: ഉപഭോഗം കൂട്ടാന്‍ ഇക്കുറി നികുതി ഇളവുകള്‍ ഉണ്ടാകുമോ? സാമ്പത്തിക വിദഗ്‌ധർ പറയുന്നു - BUDGET TAX CONCESSIONS

മാസവേതനക്കാരായ ഇടത്തരക്കാര്‍ക്ക് ആദായനികുതി ഇളവുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. ഉപഭോഗ വര്‍ദ്ധന ലക്ഷ്യമിട്ടാണ് നടപടിയെന്നും സൂചനയുണ്ട്. സാമ്പത്തിക വിദഗ്‌ധന്‍ കൃഷ്‌ണാനന്ദിന്‍റെ ബജറ്റ് പ്രതീക്ഷകൾ..

BUDGET 2025  TAX CONCESSIONS BOOST CONSUMPTION  FM SITHARAMAN UNION BUDGET  UNION BUDGET 2025 26
Finance Minister Nirmala Sitharaman (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 30, 2025, 5:11 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ മധ്യവര്‍ത്തികളുടെ ആദായനികുതിയില്‍ ഇളവുകള്‍ വേണമെന്ന ആവശ്യം ഇക്കുറി ബജറ്റില്‍ പരിഗണിക്കുമെന്ന് സൂചന. ഇതിനായി നിരവധി മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായി വിവരമുണ്ട്. ആദായ നികുതി പരിധിയുടെ അടിസ്ഥാന നിരക്ക് വര്‍ദ്ധിപ്പിച്ച് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് ഇത് സാധ്യമാക്കാനാകും. ആദായ നികുതി നിരക്കുകള്‍ക്ക് പുതിയ നികുതി സ്ലാബുകള്‍ നിശ്ചയിക്കാനുമാകും. 2019-20 സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ബജറ്റില്‍ പീയൂഷ് ഗോയല്‍ ചെയ്‌ത പോലെ ഇളവുകള്‍ നല്‍കാനും ധനമന്ത്രിക്ക് സാധിക്കും. അതേസമയം പീയൂഷ് ഗോയല്‍ തെരഞ്ഞെടുപ്പ് കാല ബജറ്റിലെ കീഴ്‌വഴക്കങ്ങള്‍ ലംഘിക്കാതെയാണ് മധ്യവര്‍ത്തി സമൂഹത്തിന് ഇളവുകള്‍ അനുവദിച്ചത് എന്നതും ശ്രദ്ധേയമായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്തെ മധ്യവര്‍ത്തി സമൂഹമായ മാസവേതനക്കാര്‍ തങ്ങള്‍ക്ക് ആദായനികുതിയില്‍ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. തങ്ങള്‍ വലിയ തുക നികുതിയിനത്തില്‍ സര്‍ക്കാരിന് നല്‍കേണ്ടി വരുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും വിപണിയില്‍ ഇടത്തരക്കാര്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കാന്‍ സാധ്യമാകും വിധം ഇവര്‍ക്ക് ചില ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. ഉപഭോഗം വര്‍ദ്ധിപ്പിച്ചെങ്കില്‍ മാത്രമേ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിക്കൂ എന്നും ചൂണ്ടിക്കാട്ടുന്നു.

2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍, അതായത് ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച നാല് കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിയിരുന്നു. രണ്ടാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ഇടിവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയ ഇടിവ് വിദഗ്‌ധരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ ചില മുന്നേറ്റങ്ങളുണ്ടെങ്കിലും മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ നാല് വര്‍ഷത്ത ഏറ്റവും വലിയ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഇതിന്‍റെ വെളിച്ചത്തിലാണ് ആളുകളുടെ കയ്യില്‍ ചെലവിടാന്‍ കൂടുതല്‍ പണം ഉണ്ടാകും വിധം ആദായനികുതിയില്‍ ഇളവ് വരുത്താന്‍ അധികൃതര്‍ ആലോചിക്കുന്നത്.

നേരത്തെയുള്ള ആദായ നികുതി സ്ലാബുകള്‍

നിലവിലുള്ള ആദായ നികുതി നിരക്ക് പ്രകാരം അവിഭക്ത ഹിന്ദു കുടുംബങ്ങളിലെ അറുപത് വയസിന് താഴെയുള്ള അംഗങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. 2,50,001രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ അഞ്ച് ശതമാനം ആദായനികുതി നല്‍കണം. മൂന്ന് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവരും ഇതേ നികുതി തന്നെയാണ് അടയ്ക്കേണ്ടത്. അതേസമയം അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ ഇരുപത് ശതമാനം ആദായനികുതി അടയ്ക്കണം. അതേസമയം പത്ത് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ ഒരു സാമ്പത്തിക വര്‍ഷം മുപ്പത് ശതമാനം നികുതി അടയ്ക്കേണ്ടതുണ്ട്. ഇതിന് പുറമെ സെസുകളും സര്‍ചാര്‍ജുകളും ബാധകമാണ്. ഇന്ത്യയില്‍ താമസിക്കുന്നവര്‍ മാത്രമാണ് ആദായനികുതിയുടെ പരിധിയില്‍ വരുന്നത്.

പുതിയ ആദായനികുതി സ്ലാബുകളും നിരക്കുകളും

പുതിയ നികുതി സംവിധാനം വേണമെങ്കില്‍ സ്വീകരിക്കുകയോ പഴയ സംവിധാനം തുടരുകയോ ചെയ്യാമെന്ന സൗകര്യമുണ്ട്. പഴയ നികുതി സംവിധാനമാണ് സ്വീകരിക്കുന്നതെങ്കില്‍ 10-1EA ഫോം നിര്‍ബന്ധമായും പൂരിപ്പിച്ചിരിക്കണം. പ്രായമടക്കമുള്ള യാതൊരു മാനദണ്ഡങ്ങളുമില്ലാതെ തന്നെ പുതിയ നികുതി സംവിധാനത്തില്‍ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി അടയ്ക്കേണ്ടതില്ല. 87എ പ്രകാരം മികച്ച ഇളവ് ആനുകൂല്യങ്ങളുമുണ്ട്. ഏഴ് ലക്ഷം രൂപ വരെ വരുമാനമുള്ള നികുതിദായകരെ ഈ സെക്‌ഷന്‍ പ്രകാരം നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. പുതുക്കിയ നികുതി നിരക്ക് പ്രകാരമുള്ള സര്‍ചാര്‍ജ് 25 ശതമാനമാണ് പഴയ സംവിധാനത്തില്‍ ഇത് 37 ശതമാനവുമാണ്.

2024-25 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി സ്ലാബുകളും നിരക്കുകളും

പുതിയ ആദായനികുതി സംവിധാനത്തില്‍ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയടക്കേണ്ടതില്ല. മൂന്ന് ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതിയടക്കണം. ഏഴ് ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ക്ക് പത്ത് ശതമാനമാണ് നികുതി. പത്ത് ലക്ഷത്തിനും പന്ത്രണ്ട് ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ക്ക് പതിനഞ്ച് ശതമാനം നികുതിയാണ് അടക്കേണ്ടത്. പന്ത്രണ്ടിനും പതിനഞ്ച് ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ 20ശതമാനം നികുതി നല്‍കണം. പതിനഞ്ച് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ മുപ്പത് ശതമാനം നികുതിയടക്കണം.

സര്‍ക്കാരിന് മുന്നിലുള്ള ബദലുകള്‍

വലിയൊരു വിഭാഗമായ ഇടത്തരക്കാര്‍ക്കും മാസവേതനക്കാര്‍ക്കും ആദായ നികുതി ഇളവുകള്‍ നല്‍കാന്‍ ധാരാളം മാര്‍ഗങ്ങള്‍ ധനമന്ത്രിക്ക് മുന്നിലുണ്ട്. പുതുക്കിയതും പഴയതുമായ നികുതി സംവിധാനത്തില്‍ അഞ്ച് ലക്ഷം വരെയുള്ള വരുമാനം പൂര്‍ണമായും നികുതി രഹിതമാക്കുക എന്നതാണ് അതില്‍ പ്രധാനം.

എന്നാല്‍ പുതിയ നികുതി സംവിധാനത്തില്‍ 1961ലെ ആദായ നികുതി നിയമത്തിലെ 87എ പ്രകാരമുള്ള ഇളവുകള്‍ ഉപയോഗിച്ച് ഏഴ് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്‍ നിന്ന് ഒഴിവാകാം. ഈ വ്യവസ്ഥ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് ആകര്‍ഷകമാകില്ല.

Also Read: ബജറ്റിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില വസ്‌തുതകള്‍ ഇതാ.... പുതിയ റെക്കോഡ് സൃഷ്‌ടിക്കാൻ ഒരുങ്ങി നിര്‍മലാ സീതാരാമൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.