തിരുവനന്തപുരം: സെക്രട്ടറിയറ്റിൽ ഇന്ന് രണ്ടാം തവണയും പാമ്പിനെ കണ്ടു. ഉച്ചക്ക് ശേഷം രണ്ടര മണിയോടെ ജല വിഭവ വകുപ്പിലാണ് വീണ്ടും പാമ്പിനെ കണ്ടത്. മുകളിലത്തെ നിലയിലെ സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഓഫീസിലേക്ക് കയറിപ്പോകുന്ന വഴിയിലെ ഇലക്‌ട്രിക്കൽ പൈപ്പ് ലൈനിലായിരുന്നു പാമ്പ്.
ഒന്നര മണിക്കൂറിലെ പരിശ്രമത്തിന് ശേഷം ഹൗസ് കീപ്പിംഗ് വകുപ്പ് ഏർപ്പാട് ചെയ്‌ത പാമ്പ് പിടിത്തക്കാരനാണ് പാമ്പിനെ പിടികൂടിയത്. മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് പാമ്പുകളെയാണ് സെക്രട്ടേറിയറ്റ് മന്ദിരത്തിൽ കണ്ടത്. അതും പൈതൃക സംരക്ഷണ കെട്ടിടമായ പഴയ നിയമസഭാ മന്ദിരത്തിൽ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തില്‍ ജീവക്കാര്‍ ആശങ്കയിലാണ്. ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി സെക്രട്ടേറിയറ്റ് മാറിയെന്ന് ഉദ്യോഗസ്ഥരുടെ സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം എസ് ഇർഷാദ് ആശങ്ക പ്രകടിപ്പിച്ചു.
മാലിന്യം യഥാവിധി നീക്കം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ ഇഴജന്തുക്കള്‍ എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവനക്കാർ ആശങ്കയിലാണെന്നും അടിയന്തരമായി പരിഹാര നടപടികൾ ആരംഭിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
പൊതുമരാമത്ത് ഇലക്‌ട്രിക്കൽ വിഭാഗം അസി. എഞ്ചിനീയറുടെ ഓഫീസിലാണ് രാവിലെ 10:30യോടെ പാമ്പിനെ കണ്ടത്. ഹെൽത്ത് ഇൻസ്പെക്‌ടറുടെ നേതൃത്യത്തിൽ എത്തിയ ജീവനക്കാർ പാമ്പിനെ അടിച്ചു കൊല്ലുകയായിരുന്നു.
Read More: സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്; ജീവനക്കാർ അടിച്ചുകൊന്നു - SNAKE FOUND IN SECRETARIAT