കേരളം

kerala

ETV Bharat / state

കോണ്‍ഗ്രസിന്‍റെത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീച പ്രവര്‍ത്തനം; എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ - Wild Elephant attack Idukki

വന്യജീവി ആക്രമണങ്ങളുണ്ടാവാതെ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് തയ്യാറാവണമെന്ന് കെ.കെ ശിവരാമന്‍

കാട്ടാന ആക്രമണം  ഇടുക്കി കാട്ടാന ആക്രമണം  കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണം  Wild Elephant attack Idukki  Wild Elephant attack
Wild Elephant attack Idukki ; LDF Idukki District Convenor About UDF

By ETV Bharat Kerala Team

Published : Mar 5, 2024, 7:29 PM IST

കോണ്‍ഗ്രസ് സമരം മുതലെടുപ്പ് മാത്രമെന്ന് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍

ഇടുക്കി : കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ വിവാദങ്ങൾ ശക്തമാവുമായാണ്. കഴിഞ്ഞ ദിവസം കോതമംഗലത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തെ തള്ളി ഇടതുമുന്നണിനേതൃത്വം രംഗത്തെത്തി. രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീചമായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിന്‍റെതെന്ന് എല്‍.ഡി.എഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ കെ.കെ ശിവരാമന്‍ പറഞ്ഞു.

വന്യമൃഗശല്യം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ശിവരാമന്‍ ആവശ്യപ്പെട്ടു. ഡീന്‍ കുര്യാക്കോസ് എംപിയും മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും ജനങ്ങളെ അപമാനിക്കുകയാണ് ചെയതതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു (Wild Elephant attack Idukki ; LDF Idukki District Convenor About UDF).

ആളുകളെ കാട്ടാന ആക്രമിച്ചു കൊന്നതിനു ശേഷം സഹായവുമായി പിറകെ വരുന്നതല്ല പ്രധാന കാര്യം. വന്യജീവി ആക്രമണങ്ങളുണ്ടാവാതെ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് തയ്യാറാവണം (Wild Elephant attack Idukki). ഇപ്പോേയത്തെ സാഹചര്യത്തിൽ വനംവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം ശിവരാമാന്‍ വ്യക്തമാക്കി.

കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. കൂവ വിളവെടുപ്പിനിടെ ഇന്ദിരയെ ആന ആക്രമിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details