ഇടുക്കി : വട്ടവട ചിലന്തിയാറില്‍ കാട്ടുനായയുടെ ആക്രമണം. സംഭവത്തില്‍ നാല്‍പ്പതോളം ആടുകള്‍ ചത്തു. ചിലന്തിയാര്‍ സ്വദേശിയായ കനകരാജിന്‍റെ ആടുകളാണ് ചത്തത്. ഇന്നലെ വൈകുന്നേരമായിരുന്നു ആക്രമണം ഉണ്ടായത്. തോട്ടം മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ കടുവയുടെയും പുലിയുടെയുമൊക്കെ ആക്രമണം ഉണ്ടാകുന്നത് ആവര്‍ത്തിക്കപ്പെടുന്നതിനിടയിലാണ് വട്ടവടയില്‍ ആടുകള്‍ക്ക് നേരെ കാട്ടുനായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുള്ളത്. ആടുകളെ മേയാന്‍ വിട്ട സമയം കാട്ടുനായ്ക്കള്‍ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണം ഉണ്ടായതോടെ ആടുകള്‍ ചിതറിയോടി.
വട്ടവട ചിലന്തിയാറില്‍ കാട്ടുനായയുടെ ആക്രമണം : നാല്‍പ്പതോളം ആടുകള്‍ ചത്തു - Wild Dog Attack Vattavada - WILD DOG ATTACK VATTAVADA
ആടുകളെ മേയാന്‍ വിട്ട സമയം കാട്ടുനായ്ക്കള്‍ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു

Wild Dog Attack In Vattavada Chilanthiar (ETV Bharat)
Published : May 30, 2024, 5:07 PM IST
വട്ടവട ചിലന്തിയാറില്‍ കാട്ടുനായയുടെ ആക്രമണത്തിൽ ആടുകൾ ചത്തു (ETV Bharat)
നാല്‍പ്പതോളം ആടുകള്‍ ചത്തതോടെ കനകരാജിന് നാല് ലക്ഷം രൂപയോളം നഷ്‌ടം സംഭവിച്ചു. പത്ത് കിലോ മുതല്‍ 20 കിലോ തൂക്കം വരുന്ന ആടുകള്‍ കൂട്ടത്തിലുണ്ടായിരുന്നു. ചിതറിയോടിയ ആടുകളുടെ ജഡം പിന്നീട് പ്രദേശവാസികള്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ആടുകള്‍ ചത്തതോടെ കനകരാജിന്‍റെ ഉപജീവനമാര്‍ഗം പ്രതിസന്ധിയിലായി.