കേരളം

kerala

ETV Bharat / state

കാട്ടാനയ്‌ക്കൊപ്പം കാട്ടുപോത്തും; അടിമാലിയിൽ വന്യമൃഗശല്യം രൂക്ഷം - WILD ANIMAL ENCROACHMENT IN ADIMALI

അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധയിടങ്ങളില്‍ വന്യമൃഗശല്യം തുടരുകയാണ്. ദേശീയപാതയിലെ നേര്യമംഗലം വനമേഖലയില്‍ റോഡിലിറങ്ങിയ കാട്ടാന ഗതാഗത തടസം തീര്‍ത്തു.

WILD ANIMAL ENCROACHMENT  അടിമാലിയിൽ വന്യമൃഗശല്യം  IDUKKI NEWS  വന്യമൃഗശല്യം
Wild animal in Idukki (ETV Bharat)

By ETV Bharat Kerala Team

Published : Aug 18, 2024, 10:24 PM IST

ഇടുക്കി അടിമാലിയിൽ വന്യമൃഗശല്യം രൂക്ഷം (ETV Bharat)

ഇടുക്കി:മഴക്കെടുതികള്‍ക്കൊപ്പം വന്യമൃഗശല്യം കൂടിയതോടെ ആളുകള്‍ വലയുന്നു. അടിമാലിയിലെ പല മേഖലകളിലും വന്യമൃഗശല്യം തുടരുകയാണ്. പലയിടങ്ങളിലും കാട്ടാനയായിരുന്നു ആശങ്ക ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോൾ ജനവാസ മേഖലയില്‍ കാട്ടുപോത്തുമിറങ്ങി.

വാളറ കാഞ്ഞിരവേലിക്ക് സമീപം ശാന്തുക്കാട് ക്ഷേത്രത്തിന് സമീപമാണ് കാട്ടുപോത്തെത്തിയത്. കൃഷിയിടത്തിലൂടെ ചുറ്റിത്തിരിഞ്ഞ കാട്ടുപോത്ത് പിന്നീട് ജനവാസമേഖലയില്‍ നിന്നും പിന്‍വാങ്ങി.

കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയിലെ നേര്യമംഗലം വനമേഖലയില്‍ റോഡിലിറങ്ങിയ കാട്ടാന ഗതാഗത തടസം തീര്‍ക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 17) രാത്രിയിലായിരുന്നു സംഭവം. ഏതാനും സമയം ദേശീയപാതയില്‍ നിലയുറപ്പിച്ച കാട്ടാന പിന്നീട് പിന്‍വാങ്ങുകയായിരുന്നു.

Also Read:മുണ്ടക്കയത്ത് തേയിലത്തോട്ടത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി; നിലയുറപ്പിച്ചിരിക്കുന്നത് 22 ആനകൾ

ABOUT THE AUTHOR

...view details