ETV Bharat / technology

1,60,000 വർഷത്തിലൊരിക്കൽ മാത്രം: ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാനാകുന്ന ആകാശവിസ്‌മയം ഇന്ന്; വിശദാംശങ്ങൾ - COMET G3 ATLAS

അത്യപൂർവ കാഴ്‌ചയ്‌ക്ക് ഇന്ന് ആകാശം വേദിയാവും. 1,60,000 വർഷത്തിലൊരിക്കൽ മാത്രം കാണാനാകുന്ന കോമറ്റ് ജി 3 വാൽനക്ഷത്രം ഇന്ന് ആകാശത്ത് ദൃശ്യമാകും. വിശദാംശങ്ങൾ

കോമറ്റ് ജി 3  വാൽനക്ഷത്രം  COMET G3 ATLAS INDIA VISIBLE TIME  LATEST MALAYALAM NEWS
Representative image (ETV Bharat file image)
author img

By ETV Bharat Tech Team

Published : Jan 13, 2025, 6:05 PM IST

ഹൈദരാബാദ്: ആകാശത്ത് നടക്കുന്ന വിസ്‌മയങ്ങൾ എപ്പോഴും ഭൂമിയിലെ മനുഷ്യരെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒരു വിസ്‌മയത്തിന് വേദിയാവാനിരിക്കുകയാണ് ആകാശം. 1,60,000 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു അപൂർവ ധൂമകേതു ഇന്ന് ആകാശത്തെത്തും. കോമറ്റ് ജി 3 എന്നറിയപ്പെടുന്ന വാൽനക്ഷത്രമാണ് ഇന്ന് ആകാശത്ത് ദൃശ്യമാകുക.

സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന കോമയോ, വാലോ പോലെ തോന്നിക്കുന്ന ബഹിരാകാശ വസ്‌തുക്കളെയാണ് ധൂമകേതു അഥവാ വാൽനക്ഷത്രങ്ങൾ എന്നുപറയുന്നത്. കോമറ്റ് ജി 3 എന്ന വാൽനക്ഷത്രം സൂര്യന് ഏറ്റവും അടുത്ത് എത്തിച്ചേരുന്ന ദിവസമാണ് ഇന്ന്. അതായത് ഈ വാൽനക്ഷത്രം സൂര്യോപരിതലത്തിൽ നിന്ന് ഏകദേശം 8.7 ദശലക്ഷം മൈൽ അടുത്തെത്തും. ഇത് സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഇതിനേക്കാൾ പതിന്മടങ്ങ് കൂടുതലാണ്.

സൂര്യന് അടുത്തെത്തുന്നതിനാൽ തന്നെ ഈ വാൽനക്ഷത്രത്തിന് തിളക്കമേറും. അതിനാൽ തന്നെ ഭൂമിയിൽ നിന്ന് കാണാവുന്ന ഗ്രഹങ്ങളായ വ്യാഴത്തെയും ശുക്രനെയും മറയ്‌ക്കാനും ഈ വാൽനക്ഷത്രത്തിനാവും.

ഇന്നത്തെ കാഴ്‌ചയുടെ പ്രാധാന്യമെന്ത്?
കോമറ്റ് ജി 3 വാൽനക്ഷത്രത്തിന് സൂര്യനെ ചുറ്റാൻ ഏകദേശം 160,000 വർഷമെടുക്കും. സൂര്യന്‍റെ ദൈർഘ്യമേറിയ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നതിനാൽ തന്നെ കോമറ്റ് ജി 3 വാൽനക്ഷത്രത്തെ ഇനിയെന്ന് കാണാനാകുമെന്ന് പറയാനാകില്ല. 160,000 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതിനാൽ തന്നെ ജീവിതത്തിൽ ഒരിക്കലെന്ന് മാത്രമല്ല, കാണാനാവുക എന്നത് തന്നെ ഭാഗ്യകരമായ കാര്യമാണ്. മാത്രമല്ല, ചുട്ടുപഴുത്ത സൂര്യനടുത്ത് എത്തുന്ന ഈ വാൽനക്ഷത്രത്തിന് സൂര്യനെ അതിജീവിക്കാനാകുമോ എന്നതും പറയാനാകില്ല.

നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകുമോ?
സൂര്യന് അടുത്തെത്തുന്നതിനാൽ ഈ വാൽനക്ഷത്രത്തിന് തിളക്കമേറുമെങ്കിലും, ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകില്ല. ഭൂമിയിൽ നിന്നുമുള്ള അകലം കാരണമാണിത്. എന്നാൽ ദൂരദർശിനിയുടെ സഹായത്തോടെ ഈ വാൽനക്ഷത്രം കാണാൻ സാധിക്കും.

-3.2 തീവ്രതയിലായിരിക്കും ഈ വാൽനക്ഷത്രങ്ങൾ തിളങ്ങുക. ഈ വാൽനക്ഷത്രത്തെ ഏറ്റവും വ്യക്തമായി കാണുക ദക്ഷിണാർദ്ധഗോളത്തിലായിരിക്കും. സൂര്യാസ്‌തമയത്തിന് ശേഷം ഇവ ദൃശ്യമാകും. വടക്കൻ അർദ്ധഗോളത്തിലുള്ളവർക്ക് സന്ധ്യാസമയത്ത് കൂടുതൽ നിലാവുള്ളതിനാൽ വ്യക്തമായി ദൃശ്യമാകില്ല.

Also Read:

  1. സ്പെഡെക്‌സ് ദൗത്യം; പരീക്ഷണത്തില്‍ ഉപഗ്രഹങ്ങള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലത്തില്‍ എത്തിച്ച് ഐഎസ്‌ആര്‍ഒ
  2. ഇന്ത്യക്ക് അഭിമാന നേട്ടം: ബഹിരാകാശത്തേക്ക് അയച്ച പയർവിത്തുകൾക്ക് ഇലകൾ വിരിഞ്ഞു
  3. 2025ൽ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും: ഇത്തവണ ഇന്ത്യയിൽ ദൃശ്യമാവുക ഒരു ഗ്രഹണം മാത്രം
  4. വാട്ട്‌സ്‌ആപ്പിലെ ഈ ഫീച്ചർ അറിയാതെ പോകരുത്! സ്റ്റാറ്റസിൽ എങ്ങനെ സുഹൃത്തുക്കളെ മെൻഷൻ ചെയ്യാം?
  5. രണ്ട് വർഷത്തേക്ക് യൂട്യൂബ് പരസ്യത്തിന്‍റെ ശല്യമില്ല, സൗജന്യ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുമായി ജിയോ; ആർക്കൊക്കെ ലഭ്യമാകും?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.