കോട്ടയം: പിവി അന്‍വറിനും യുഡിഎഫിനും പറയാനുള്ള പോയിൻ്റ് ഒന്നാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇരു കൂട്ടരുടെയും ഭാഷ രണ്ടാണെങ്കിലും പറയുന്ന പോയിൻ്റ് ഒന്നാണ്. സര്‍ക്കാറിൻ്റെ ചെയ്‌തികളെ യുഡിഎഫ് എതിര്‍ക്കുന്നതുപോലെ അന്‍വറും എതിര്‍ക്കുന്നു.
മുഖ്യമന്ത്രി അറിയാതെ പി ശശി ഒന്നും എഴുതി നൽകില്ല. ഒത്തിരി കള്ളക്കളികൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയമായി ഇഷ്‌ടമില്ലാത്ത ആളുകളെ തകർക്കുന്നതാണ് സർക്കാരിൻ്റെ നടപടിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ നിർദേശ പ്രകാരമാണ് വിഡി സതീശനെതിരെ നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ചതെന്ന അൻവറിൻ്റെ വെളിപ്പെടുത്തലിലാണ് പ്രതികരണം.
അന്‍വറിന് പിന്തുണ നല്‍കേണ്ട വിഷയം പിന്നീട് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. ഇരുകൂട്ടരേയും സര്‍ക്കാര്‍ വേട്ടയാടുന്നത് ഒരുപോലെയാണന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. മുന്നണി നേതൃത്വമാണ് ഇത് സംബന്ധിച്ച് അഭിപ്രായം പറയേണ്ടതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം കെ റെയിൽ വിഷയത്തിൽ സർക്കാർ നുണ പ്രചരിപ്പിപ്പിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ പ്രതികരിച്ചു. കെ റെയിലിന് കേന്ദ്രം അനുമതി നൽകിയിട്ടില്ല. നിയമ പ്രകാരം നടപടികൾ പൂർത്തിയാക്കിയാൽ പദ്ധതി പരിഗണിക്കാമെന്ന് മാത്രമാണ് കേന്ദ്രം പറഞ്ഞത്. അനുമതി നൽകിയെന്നു അർഥമില്ല.
കെ റെയിൽ നടപ്പാക്കാൻ എവിടെയാണ് പണമിരിക്കുന്നത്. പിണറായി ഭരണം കേരളത്തിൽ എല്ലാത്തിനെയും തകർത്തിരിക്കുകയാണെന്നും തിരുവഞ്ചൂർ ആരോപിച്ചു. കേരളത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന പ്രശ്‌നമായി കെ റെയിൽ മാറി. പിണറായി ഭരണം മാറാതെ സ്ഥലം കച്ചവടം ചെയാനാകില്ല. സ്ഥല കച്ചവടങ്ങൾ നടക്കുന്നില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ പറഞ്ഞു.
കെ റെയിലിനെതിരെ ചങ്ങനാശേരി മാടപ്പള്ളിയിലെ 1000 ദിവസം പൂർത്തിയായ സമരമായ സമര ഭടൻമാരുമാ സംഗമം ഉദ്ഘാടനം ചെയുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയാണ് സമരത്തിൽ തുടരുന്നത്.