ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമാകുന്നുവെന്നും, കാരണക്കാര്‍ ബിജെപി സര്‍ക്കാരാണെന്നുമുള്ള വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഛത്തീസ്‌ഗഢിൽ ജോലിക്കായി തെരുവില്‍ കിടന്ന് പ്രതിഷേധിക്കുന്ന അധ്യാപികമാരുടെ വീഡിയോ പങ്കുവച്ചാണ് പ്രിയങ്കയുടെ വിമര്‍ശനം. രാജ്യത്തെ യുവതീ യുവാക്കളുടെ ദുരവസ്ഥയുടെ ഒരു ചെറിയ ഉദാഹരണമാണ് ഛത്തീസ്‌ഗഢിൽ നിന്നുള്ള ഈ വീഡിയോ എന്നും അവര്‍ കുറിച്ചു.
ജോലി നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപകർ റോഡിൽ സാഷ്‌ടാംഗം പ്രണമിക്കുന്നതിന്‍റെ വീഡിയോയാണ് പ്രിയങ്ക പങ്കുവച്ചത്. ഭരണകക്ഷിയായ ബിജെപി രാജ്യത്തെ യുവാക്കളുടെ ഭാവി ഇരുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു.
छत्तीसगढ़ का यह वीडियो देश के युवाओं की दुर्दशा का एक छोटा सा उदाहरण है। प्रदेश में 33 हजार शिक्षकों के पद खाली पड़े हैं और 1 लाख नौकरी देने का वादा करने वाली भाजपा सरकार ने 3 हजार शिक्षकों को नौकरी से निकाल दिया। ये लड़कियां नौकरी की गुहार लगाते हुए इस कड़ाके की ठंड में सड़क पर… pic.twitter.com/tOVuWhtPyE
— Priyanka Gandhi Vadra (@priyankagandhi) January 13, 2025
'സംസ്ഥാനത്ത് (ഛത്തീസ്‌ഗഢ്) 33,000 അധ്യാപക തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു, ഒരു ലക്ഷം ജോലികൾ നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത ബിജെപി സർക്കാർ 3,000 അധ്യാപകരെ ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നു. ഈ കൊടും തണുപ്പിലും ജോലിക്കായി യാചിച്ച് യുവതികള്‍ റോഡിൽ സാഷ്‌ടാംഗം ചെയ്‌ത് പ്രതിഷേധിക്കുകയാണ്,' എന്ന് എക്‌സ് പോസ്‌റ്റില്‍ പ്രിയങ്കാ ഗാന്ധി കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബീഹാർ, ഛത്തീസ്‌ഗഢ് എന്നിവയുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള യുവാക്കൾ ബിജെപിയുടെ അഴിമതിക്കും തൊഴിലില്ലായ്‌മയ്ക്കുമെതിരെ പ്രതിഷേധിക്കുകയാണ്. രാജ്യത്തെ മുഴുവൻ യുവാക്കളുടെയും ഭാവി ബിജെപി ഇരുട്ടിലേക്ക് തള്ളിവിട്ടിരിക്കുന്നുവെന്നും പ്രിയങ്ക വിമര്‍ശിച്ചു.
ഛത്തീസ്‌ഗഢില്‍ നിരവധി അധ്യാപകരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെ സർക്കാരിൽ നിന്ന് നീതി ആവശ്യപ്പെട്ട് അധ്യാപകർ 'ദണ്ഡവത് യാത്ര' നടത്തിയിരുന്നു.
Read Also: 'മോദിക്ക് 75 വയസ് തികയുമ്പോള്‍ രൂപയ്‌ക്കെതിരെ ഡോളര്‍ 86 കടന്നു'; പരിഹസിച്ച് കോണ്‍ഗ്രസ്