കേരളം

kerala

ETV Bharat / state

തൃശ്ശൂർ ചിമ്മിനി വനമേഖലയിൽ ശക്തമായ മഴ; എച്ചിപ്പാറയിൽ മലവെള്ളപ്പാച്ചിൽ - waterlogging in Echipara thrissur - WATERLOGGING IN ECHIPARA THRISSUR

ചിമ്മിനി വനമേഖലയിൽ ശക്തമായ മഴപെയ്‌തതിനെ തുടർന്ന് എച്ചിപ്പാറയിൽ മലവെള്ളപ്പാച്ചിലുണ്ടായി.

HEAVY RAIN IN CHIMMINI FOREST AREA  WATERLOGGING THRISSUR  ചിമ്മിനി വന മേഖലയിൽ ശക്തമായ മഴ  തൃശൂര്‍ എച്ചിപ്പാറ മലവെള്ളപ്പാച്ചിൽ
Waterlogging in Echipara (ETV Bharat)

By ETV Bharat Kerala Team

Published : Jul 29, 2024, 10:29 PM IST

തൃശൂര്‍ എച്ചിപ്പാറയിലുണ്ടായ മലവെള്ളപ്പാച്ചിൽ (ETV Bharat)

തൃശൂര്‍ : ചിമ്മിനി വനമേഖലയിൽ പെയ്‌ത ശക്തമായ മഴയെത്തുടർന്ന് എച്ചിപ്പാറയിൽ മലവെള്ളപ്പാച്ചിൽ. വനത്തിൽ ശക്തമായ മഴ പെയ്‌തതോടെ വലിയ അളവിൽ വെള്ളം എച്ചിപ്പാറ ചീനി തോടിലൂടെ ഒഴുകിയെത്തുകയായിരുന്നു. തുടര്‍ന്ന് ചീനിത്തോട് കരകവിഞ്ഞു.

വീതിയുള്ള തോട് കരകവിഞ്ഞൊഴുകിയതോടെ എച്ചിപ്പാറ സെന്‍ററിലെ മദ്രസയില്‍ ഉൾപ്പടെ വെള്ളം കയറി. മദ്രസയിലെ ഭക്ഷണപ്പുരയിലാണ് വെള്ളം കയറിയത്. മലവെള്ളപ്പാച്ചിലിൽ എച്ചിപ്പാറ സ്വദേശി അയ്യൂബിന്‍റെ ഉള്‍പ്പെടെ 3 വീടുകളില്‍ വെള്ളം കയറി.

Also Read :കോഴിക്കോട് കനത്ത മഴ; ഏഴ് വീടുകൾ തകർന്നു, വ്യാപക നാശനഷ്‌ടം

ABOUT THE AUTHOR

...view details