തിരുവനന്തപുരം:സിപിഎം ജില്ലാ സെക്രട്ടറിയായി വര്‍ക്കല എംഎല്‍എ വി ജോയ് തുടരും. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. മുൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുത്ത ഒഴിവിലേക്കായിരുന്നു വി ജോയ് ചുമതലയിലേക്ക് ആദ്യമെത്തിയത്.
തിരുവനന്തപുരത്ത് ജോയ് തുടരും, സിപിഎം ജില്ലാ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍ - TRIVANDRUM CPM DISTRICT COMMITTEE
മൂന്ന് എംഎല്‍എമാരുള്‍പ്പെടെ 46 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
Published : Dec 23, 2024, 4:30 PM IST
എംഎൽഎമാരായ വി കെ പ്രശാന്ത്, ജി സ്റ്റീഫൻ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവര്‍ ഉൾപ്പെടെ 8 പുതുമുഖങ്ങളെ കൂടി ഉൾപ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു. വണ്ടിത്തടം മധു, വി അനൂപ്, ശ്രീജാ ഷൈജുദേവ്, ഒ എസ് അംബിക, ആർപി ശിവജി എന്നിവരാണ് മറ്റു പുതുമുഖങ്ങൾ. മധുരയിൽ നടക്കാനിരിക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് ജില്ലാ സമ്മേളനം നടന്നത്.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി
1. അഡ്വ. വി ജോയി
2. സി ജയൻ ബാബു
3. സി അജയകുമാർ
4. ബിപി മുരളി
5. എൻ രതീന്ദ്രൻ
6. ആർ രാമു
7. കെഎസ് സുനിൽകുമാർ
8. ഡികെ മുരളി
9. എസ് പുഷ്‌പലത
10. വികെ മധു
11. ഇജി മോഹനൻ
12 എസ് എസ് രാജലാൽ
13. ബി സത്യൻ
14. കരമനഹരി
15. പി രാജേന്ദ്രകുമാർ
16. എം എം ബഷീർ
17. സി കെ ഹരീന്ദ്രൻ
18. ഐ ബി സതീഷ്
19. മടവൂർ അനിൽ
20. ആർ സുഭാഷ്
21. പി രാമചന്ദ്രൻ നായർ
22. ഐ സാജു
23. കെ ശശാങ്കൻ
24. എസ് ഷാജഹാൻ
25. വി എസ് പത്മകുമാർ
26. എം ജി മീനാംബിക
27. കെ ആൻസലൻ
28. എസ് എ സുന്ദർ
29. സി ലെനിൻ
30. പി എസ് ഹരികുമാർ
31. കെ പി പ്രമോഷ്
32. ഡോ. ഷിജൂഖാൻ
33. അഡ്വ. ഷൈലജാബീഗം
34. എസ് കെ പ്രീജ
35. ഡി കെ ശശി
36. അഡ്വ. ആർ ജയദേവൻ
37. വി എ വിനീഷ്
38. എസ് പി ദീപക്
39. വണ്ടിത്തടം മധു
40. വി അനൂപ്
41. ശ്രീജാ ഷൈജുദേവ്
42. ജി സ്റ്റീഫൻ
43. വി കെ പ്രശാന്ത്
44. ഒ എസ് അംബിക
45. ആർ പി ശിവജി
46. ആര്യാ രാജേന്ദ്രൻ
Also Read :'ബിജെപിയുടെ ക്രൈസ്‌തവ സ്‌നേഹം വെറും അഭിനയം'; സ്‌കൂൾ കുട്ടികളുടെ കരോൾ തടഞ്ഞത് ബിജെപി പ്രവര്‍ത്തകരെന്ന് സന്ദീപ് വാര്യർ