മേക്കപ്പിട്ട് സുന്ദരികളും സുന്ദരന്മാരുമാകാന്‍ ഇഷ്‌ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. പ്രത്യേകിച്ചും മേക്കപ്പ് എന്നത് പുതുതലമുറയുടെ ഒരു ജീവിതചര്യയായി മാറിയിട്ടുണ്ടെന്ന് തന്നെ പറയാം. ഭംഗി കൂടുതല്‍ തോന്നിപ്പിക്കുന്നതിനൊപ്പം പ്രായം കുറച്ച് തോന്നിപ്പിക്കാനും വേണ്ടിയാണ് കൂടുതലായും മേക്കപ്പ് ഉപയോഗിക്കുന്നത്.
സിനിമ താരങ്ങളെ അനുകരിച്ച് മേക്കപ്പ് ഇടുന്നവരും കുറവല്ല. കാലത്തിന് അനുസരിച്ച് മേക്കപ്പിലെ ട്രെന്‍ഡുകളും മാറി മറിയാറുണ്ട്. അത്തരത്തിലുള്ള ട്രെന്‍ഡുകള്‍ക്കൊപ്പം സഞ്ചരിക്കുന്നവരാണ് യുവതലമുറയെന്ന് പറയാം. പുതുതലമുറ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന സോഷ്യല്‍ മീഡിയകളില്‍ ബ്യൂട്ടി ഇന്‍ഫ്ലുവന്‍സര്‍മാരുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ച് വരികയാണ്. പുതിയ മേക്കപ്പ് മോഡലുകളും മേക്കപ്പ് പ്രൊഡക്‌റ്റുകളും മേക്കപ്പ് രീതികളുമെല്ലാം ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ വിവരിച്ച് നല്‍കും.
Trendy Make Up Look (ETV Bharat)
എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും മേക്കപ്പ് അപ്പില്‍ പുതിയ നിരവധി ട്രെന്‍ഡുകള്‍ക്ക് സാക്ഷ്യം വഹിച്ചവരാണ് നമ്മള്‍. ഇത്തവണ ഏറ്റവും കൂടുതല്‍ ട്രെന്‍ഡായതും കൂടുതല്‍ പേര്‍ ട്രൈ ചെയ്‌തുമായ മേക്കപ്പുകളെ കുറിച്ചറിയാം വിശദമായി.
Trendy Make Up Look (Getty)
സണ്‍ കിസ്‌ഡ് മേക്കപ്പ്: അടുത്തിടെ ഏറെ വൈറലായ ഒരു മേക്കപ്പ് ട്രെന്‍ഡാണ് സണ്‍ കിസ്‌ഡ് മേക്കപ്പ്. രാത്രിയിലും പകലുമുള്ള പാര്‍ട്ടികള്‍ക്കെല്ലാം ഒരു പോലെ ഇത് അനുയോജ്യമാണെന്നതാണ് ഇതിന്‍റെ പ്രത്യേകത. ബ്രോണ്‍സര്‍, ഹൈലൈറ്റര്‍ എന്നിവയാണ് പ്രധാനമായും ഈ മേക്കപ്പിനായി ഉപയോഗിക്കുന്നത്. ഇത് ചര്‍മ്മത്തെ ഏറെ തിളക്കമുള്ളതാക്കുന്നു. അതുകൊണ്ട് തന്നെ മേക്കപ്പ് ചെയ്യാന്‍ ഇഷ്‌ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഒന്നാണ് സണ്‍ കിസ്‌ഡ് മേക്കപ്പ്.
Trendy Make Up Look (Getty)
മോണോക്രോമാറ്റിക് മേക്കപ്പ്: മേക്കപ്പ് പ്രേമികള്‍ക്കിടയില്‍ ഏറെ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ് മോണോക്രോമാറ്റിക് മേക്കപ്പ്. മുഖത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനുയോജ്യമായ ഷെയ്‌ഡുകള്‍ നല്‍കുന്ന രീതിയാണ് മോണോക്രോമാറ്റിക് മേക്കപ്പ്. ചുണ്ടിനും കണ്ണുകൾക്കുമെല്ലാം നമ്മുടെ സ്‌കിനിന് അനുസരിച്ച് മേക്കപ്പ് ചെയ്യുന്ന രീതിയാണ് മോണോക്രോമാറ്റിക് മേക്കപ്പ്. ചിലര്‍ ഈ രീതി നെയില്‍ പോളിഷിങ്ങിലും വസ്‌ത്ര ധാരണത്തിലും അടക്കം കൊണ്ടുവരാന്‍ ശ്രദ്ധിക്കാറുണ്ട്.
Trendy Make Up Look (Getty)
സിംഗിൾ കളര്‍ തീം, ഷെയ്‌ഡ്‌സ് വാരിയേഷൻ, ഈസി ടു അച്ചീവ് എന്നിങ്ങനെയുള്ള രീതികളിൽ മോണോക്രോമാറ്റിക് മേക്കപ്പ് ചെയ്യാറുണ്ട്. മുഖത്തിന്‍റെ നിറത്തിന് യോജിച്ച രീതിയില്‍ ഒറ്റ നിറത്തില്‍ ചെയ്യുന്നതാണ് സിംഗിള്‍ തീ മേക്കപ്പ്. എന്നാല്‍ മുഖത്ത് വിവിധ ഷെയ്‌ഡുകള്‍ ചെറിയ രീതിയില്‍ മാറ്റം വരുത്തി ചെയ്യുന്നതാണ് ഷെയ്‌ഡ്‌സ് ഓഫ് വാരിയേഷൻ, അതേസമയം മുഖത്ത് വളരെ കുറച്ച് മാറ്റങ്ങള്‍ മാത്രം വരുത്തുന്ന രീതിയാണ് ഈസി ടു അച്ചീവ്.
ഗ്ലാസ് സ്‌കിൻ: സോഷ്യല്‍ മീഡിയകളിലെല്ലാം അടുത്തിടെ വളരെ ട്രെന്‍ഡിങ്ങായ ഒന്നാണ് ഗ്ലാസ് സ്‌കിന്‍. മുഖത്തെ ചര്‍മം കൂടുതല്‍ തിളക്കമുള്ളതാക്കുന്ന മേക്കപ്പ് രീതിയാണിത്. ഇതിനായി പല ബ്യൂട്ടി പ്രൊഡക്‌റ്റുകളും വാങ്ങി ഉപയോഗിച്ചവരുമായിരിക്കും പലരും. എന്നാല്‍ സിമ്പിളായ മേക്കപ്പിലൂടെ ഇത്തരം ഗ്ലാസ് സ്‌കിനുകള്‍ കൈവരിക്കാനാകും. പ്രൈമറുകൾ, ലൈറ്റ് ഫൗണ്ടേഷനുകൾ എന്നിവയാണ് ഗ്ലാസ് സ്‌കിന്‍ മേക്കപ്പ് ഇടുമ്പോള്‍ വേണ്ടത്. മാത്രമല്ല ഹൈലേറ്ററും ഇതില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ഇവയെല്ലാം വളരെ സിമ്പിളായി ഉപയോഗിച്ചാലാണ് മുഖത്തെ ചര്‍മ്മം ഗ്ലാസ് പോലെ തിളക്കമുള്ളതാകുക. കൊറിയന്‍ ഗ്ലാസ് സ്‌കിന്‍ എന്ന പരസ്യം കണ്ട് പരീക്ഷണങ്ങള്‍ ഇനി വേണ്ട. ഇതെല്ലാം മേക്കപ്പിലൂടെ സാധ്യമാകും. വളരെ കൃത്യതയോടെ മേക്കപ്പ് ചെയ്‌താലാണ് ഗ്ലാസ് സ്‌കിന്‍ സാധ്യമാകുക.
Trendy Make Up Look (Getty)
ബ്രഷ്-അപ്പ് ബ്രൗസ്:സൗന്ദര്യ ലോകത്ത് ഏറ്റവും കൂടുതല്‍ ട്രെന്‍ഡിങ് ആയ മേക്കപ്പ് രീതിയാണ് ബ്രഷ് അപ്പ് ബ്രൗസ്. പുരികങ്ങള്‍ മുകളിലേക്ക് ഉയര്‍ത്തി കോതിയൊതുക്കുന്ന രീതിയാണിത്. ഹോളിവുഡ് താരങ്ങള്‍ അടക്കം ഈ ട്രെന്‍ഡ് പരീക്ഷിച്ചവരാണ്. ഇത്തരത്തിലുള്ള മേക്കപ്പ് മുഖത്ത് പ്രായം തോന്നിപ്പിക്കുന്നതിനെ ചെറുക്കുന്നു. മാത്രമല്ല മുഖത്തിന് ഈ മേക്കപ്പ് ഒരു ഫ്രഷ് ലുക്ക് നല്‍കുകയും അതോടൊപ്പം ഇത് നോ മേക്കപ്പ് ലുക്കിന് സമാനമാകുകയും ചെയ്യുന്നുണ്ട്. സിനിമ താരങ്ങള്‍, മോഡലുകള്‍, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍മാര്‍ എന്നിവരും ഈ മേക്കപ്പ് ഉപയോഗിക്കുന്നുണ്ട്.
Trendy Make Up Look (ETV Bharat)
ഗ്രാഫിക് ഐലൈനര്‍: മുഖത്ത് ഏറ്റവും കൂടുതല്‍ ഭംഗി നല്‍കുന്ന ഒന്നാണ് കണ്ണുകള്‍. ഇതിന്‍റെ ഭംഗി മുഖത്തിന്‍റെ മൊത്തത്തിലുള്ള ആകര്‍ഷണത്തിന് കാരണമാകാറുമുണ്ട്. അതുകൊണ്ട് തന്നെ കണ്ണിലെ മേക്കപ്പിന് ഏറെ സമയം എടുക്കുന്നവരാണ് പലരും. പലനിറത്തില്‍ പല ഡിസൈനിങ്ങില്‍ കണ്ണെഴുതുന്ന രീതിയാണ് ഗ്രാഫിക് ഐലൈനര്‍. ഇപ്പോള്‍ ഏറ്റവും ട്രെന്‍ഡിങ് ആയ മേക്കപ്പ് ലുക്കാണിത്. ഇത്തരത്തില്‍ കണ്ണിലിടുന്ന മേക്കപ്പ് മുഖത്തിന് നല്ലൊരു ബോള്‍ഡ് ലുക്ക് പ്രധാനം ചെയ്യും.
Trendy Make Up Look (Getty)
ഗ്ലോസി & ബോള്‍ഡ് ലിപ്‌സ് ലുക്ക്: വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ ട്രെന്‍ഡിങ്ങായിരുന്ന മേക്കപ്പ് രീതിയാണ് ഗ്ലോസി ലിപ്‌സ്. എന്നാല്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒരു മേക്കപ്പ് രീതി കൂടിയാണിത്. ചുണ്ടുകളെ കൂടുതല്‍ ആകര്‍ഷമാക്കുന്ന ശൈലിയാണ്. ന്യൂഡ് ലുക്ക് മുതല്‍ ബോള്‍ഡ് ലുക്കില്‍ വരെ ഇപ്പോള്‍ ഗ്ലോസി ടച്ച് കൊണ്ടുവരുന്നതാണ് ട്രെന്‍ഡ്. മൃദുവായതും തിളക്കമുള്ളതുമായ ചുണ്ടുകളാണ് ഗ്ലോസി ലിപ്‌സ് മേക്കപ്പിന്‍റെ പ്രധാന ആകര്‍ഷണം. അതുപോലെ തന്നെ ട്രെന്‍ഡിങ്ങായ ഒന്നാണ് ബോള്‍ഡ് ലിപ്‌സ് ലുക്ക്. ഇരുണ്ട ലിപ്‌റ്റിക്കാണ് ഇതിനായി ഉപയോഗിക്കുക. നിരവധി സെലിബ്രിറ്റികളും ബ്രൈയ്‌ഡുകളും ഉപയോഗിക്കുന്ന മേക്കപ്പ് കൂടിയാണിത്.
Trendy Make Up Look (Getty)
പിങ്ക് ബ്ലഷ് ലുക്ക്: മുഖം കൂടുതല്‍ ആകര്‍ഷണീയമാക്കാനായി ചെയ്യുന്ന ഒന്നാണ് ബ്ലഷ് ലുക്ക്. മേക്കപ്പ് ചെയ്‌ത കണ്ണിനും ചുണ്ടിനും പകരമായി കൂടുതല്‍ തിളക്കമുള്ള കവിളുകളാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. പിങ്ക് കളര്‍ ബ്ലഷ് ആണ് ഇതിന് കൂടുതലായും ഉപയോഗിക്കുന്നത്. ലിക്വിഡ് ബ്ലഷറുകളും പൗഡര്‍ ബ്ലഷറുകളുമാണ് കൂടുതലായും ഇതിനായി ഉപയോഗിക്കുന്നത്. ഇത് മുഖത്തിന് മനോഹരവും തിളക്കമുള്ളതുമായ ലുക്ക് പ്രദാനം ചെയ്യുന്നു.