തിരുവനന്തപുരം :സംസ്ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ് നിരോധനം. മന്ത്രി സജി ചെറിയാൻ മത്സ്യമേഖലയിലെ ട്രേഡ് യൂണിയൻ നേതാക്കളും ഉദ്യോഗസ്ഥ മേധാവികളുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ട്രോളിങ് നിരോധന കാലയളവിൽ മത്സ്യമേഖലയിലെ തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകും. മാത്രമല്ല 24 മണിക്കൂറും ഫിഷറീസ് കൺട്രോൾ റൂമുകൾ തീരജില്ലകളിൽ പ്രവർത്തിക്കും.
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ 9 മുതൽ ; മത്സ്യമേഖലയിലെ തൊഴിലാളികൾക്ക് സൗജന്യ റേഷൻ - Trawling Ban Kerala - TRAWLING BAN KERALA
സംസ്ഥാനത്ത് 52 ദിവസം ട്രോളിങ് നിരോധനം. നിരോധന കാലയളവിൽ ഇൻബോർഡ് വളളങ്ങള്‍ക്കൊപ്പം ഒരു കാരിയർ വളളം മാത്രം അനുവദിക്കും.
Published : May 23, 2024, 11:12 AM IST
ട്രോളിങ് നിരോധനത്തിന് മുൻപ് ഇതരസംസ്ഥാന ബോട്ടുകൾ കേരളതീരം വിടും. ഇൻബോർഡ് വള്ളത്തിനൊപ്പം ഒരു കാരിയർ വള്ളം മാത്രമേ നിരോധന കാലത്ത് അനുവദിക്കൂ. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കായി നീണ്ടകര ഹാർബർ ഇക്കൊല്ലവും തുറന്ന് കൊടുക്കും. മാത്രമല്ല രക്ഷാപ്രവർത്തനങ്ങൾക്കായി മറൈൻ എൻഫോഴ്സ്മെന്‍റും കോസ്‌റ്റൽ പൊലീസും ഒന്നിച്ചു പ്രവർത്തിക്കുകയും നാവികസേനയും കോസ്‌റ്റ് ഗാർഡും സഹായം നൽകുകയും ചെയ്യും. ഇക്കാലയളവിൽ ഏകീകൃത കളർ കോഡിങ് നടത്താത്ത ബോട്ടുകൾ കളർ കോഡിങ് നടത്തണം. ബയോമെട്രിക് ഐഡി, ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും നിർബന്ധമാണ്.
ALSO READ : നാടയണയുന്നു... പിടികൂടിയ 19 മത്സ്യത്തൊഴിലാളികളെ വിട്ടയച്ച് ശ്രീലങ്ക