ETV Bharat / state

മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു - JOURNALIST S JAYACHANDRAN NAIR DIED

അസുഖ ബാധിതനായി ബെംഗളൂരുവിലെ ആശുപത്രിയിൽ രണ്ടാഴ്‌ചയായി ചികിത്സയിലായിരുന്നു.

SAMAKALIKA MALAYALAM FOUNDER death  S JAYACHANDRAN NAIR passed away  എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു  JOURNALIST S JAYACHANDRAN NAIR
S JAYACHANDRAN NAIR (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 2, 2025, 6:16 PM IST

ബെംഗളൂരു: സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ (85) അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ബെംഗളൂരുവിലെ ആശുപത്രിയിൽ രണ്ടാഴ്‌ചയായി ചികിത്സയിലായിരുന്നു.

മലയാളത്തിലെ മാഗസിന്‍ ജേണലിസത്തിന് പുതിയ മുഖം നല്‍കിയ അദ്ദേഹം ഒട്ടേറെ പുസ്‌തകങ്ങള്‍ എഴുതിയിട്ടുണ്ട്. ആത്മകഥയായ 'എൻ്റെ പ്രദക്ഷിണ വഴി'കള്‍ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മലയാളത്തിലെ പ്രമുഖ നിരൂപകനും പത്രാധിപരുമായിരുന്നു. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.

പിന്നീട് മലയാളം വാരികയിലെത്തി. 1970ന് ശേഷമുള്ള മലയാളസാഹിത്യരംഗത്തെ നിരവധി നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിൽ ജയചന്ദ്രൻ നായർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എം കൃഷ്‌ണൻ നായരുടെ സാഹിത്യ വാരഫലം എന്ന പംക്തിക്ക് തുടക്കമിട്ട പത്രാധിപർ കൂടിയാണ് അദ്ദേഹം. മലയാളനാട്, കലാകൗമുദി, മലയാളം എന്നീ വാരികകളിൽ മൂന്നര പതിറ്റാണ്ട് കാലം സാഹിത്യ വാരഫലം തുടർന്നു. മലയാളരാജ്യം, കലാകൗമുദി, സമകാലിക മലയാളം വാരിക എന്നിവയുടെ പത്രാധിപരായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ദേശാഭിമാനി റെസിഡൻ്റ് എഡിറ്ററും കവിയുമായ പ്രഭാവർമയുടെ ശ്യാമ മാധവം എന്ന ഖണ്ഡകാവ്യ പരമ്പര ജയചന്ദ്രൻ നായരുടെ ഇടപെടലോടെ മലയാളം വാരികയിൽ പ്രസിദ്ധീകരണം നിർത്തിവെച്ചത് ഏറെ ചർച്ചയായിരുന്നു. ടിപി ചന്ദ്രശേഖരൻ്റെ കൊലപാതകത്തെത്തുടർന്ന് പ്രഭാവർമ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ സിപിഎമ്മിനെ ന്യായീകരിച്ചെന്നാരോപിച്ചാണ് ഖണ്ഡകാവ്യ പ്രസിദ്ധീകരണം നിർത്തിയത്.

ഇതിനെത്തുടർന്ന് മാനേജ്മെൻ്റുമായുണ്ടായ അഭിപ്രായവ്യത്യാസം മൂലം 2012ൽ മലയാളം വാരികയുടെ പത്രാധിപർ സ്ഥാനത്തുനിന്നും രാജിവെച്ചു. മലയാളം വാരിക പ്രസിദ്ധീകരണം തുടങ്ങിയതു മുതൽ 15 വർഷമായി ജയചന്ദ്രൻ നായരായിരുന്നു എഡിറ്റർ.

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്‌ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രന്‍ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിര്‍മാണവും നിര്‍വഹിച്ചു. ആത്മകഥയ്ക്ക് പുറമേ റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിൻ്റെ സൂര്യകാന്തികള്‍ എന്നിവയാണ് പ്രധാന കൃതികള്‍. മുഖപ്രസംഗങ്ങള്‍ സമാഹരിച്ച് പുസ്‌തകമാക്കിയിട്ടുണ്ട്.

Also Read:വധശിക്ഷയിൽ നിന്നും നിമിഷ പ്രിയയെ രക്ഷിക്കാൻ ശ്രമം തുടരുന്നതായി 'സേവ് നിമിഷ പ്രിയ' ഫോറം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.