ETV Bharat / state

മകരവിളക്ക് ദര്‍ശനം സുഗമമാക്കാന്‍ ക്രമീകരണങ്ങളൊരുക്കി വനം വകുപ്പ്; ഒരുക്കങ്ങള്‍ പൂർത്തിയാക്കിയതായി മന്ത്രി എ കെ ശശീന്ദ്രൻ - SABARIMALA MAKARAVILAKKU

അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

A K SASEENDRAN on SABARIMALA  MAKARAVILAKKU DARSHANAM SABARIMALA  ശബരിമല മകരവിളക്ക് ദര്‍ശനം  SABARIMALA PILGRIMAGE NEWS
Minister AK Saseendran In Meeting (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 2, 2025, 10:50 PM IST

പത്തനംതിട്ട: സുഗമമായ മകരവിളക്ക് ദർശനത്തിന് എല്ലാവിധ ക്രമീകരണങ്ങളും വനം വകുപ്പ് ഏർപ്പെടുത്തുമെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെ മണ്ഡല പൂജയ്ക്ക് കുറ്റമറ്റ ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കിയത്. പരമ്പരാഗത കാനന പാതയിൽ ജനുവരി ഒന്ന് വരെ മുക്കുഴി വഴി 1,40,534 പേരും സത്രം വഴി 86,980 പേരും തീർഥാടനത്തിന് എത്തി.

അട്ടത്തോട് മുതൽ നീലിമല വരെയുള്ള തിരുവാഭരണ പാതയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. പമ്പയാറിനും ഞുണങ്ങാറിനും മുകളിലൂടെയുള്ള താത്ക്കാലിക നടപ്പാതയുടെ നിർമാണം ജനുവരി 12ന് അകം പൂർത്തിയാകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പരമ്പരാഗത കാനനപാതയിൽ അഴുതക്കടവ്, കല്ലിടാംകുന്ന്, വള്ളിത്തോട്, വെള്ളാരംചെറ്റ, പുതുശ്ശേരി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിങ്ങനെ എട്ട് താവളങ്ങളിലായി ഇഡിസികൾ പ്രവർത്തിക്കുന്നു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി അഴുതക്കടവ് - പമ്പ, പമ്പ- സന്നിധാനം, സത്രം - സന്നിധാനം പാതകളിൽ ഇക്കോ ഗാർഡുകളെ വിന്യസിച്ചു. പരമ്പരാഗത കാനന പാതയിൽ സിസിടിവി നിരീക്ഷണം ഏർപ്പെടുത്തി.

സന്നിധാനത്തും പമ്പയിൽ നിന്നുമായി 109 കാട്ടുപന്നികളെ മാറ്റി. സത്രം - ഉപ്പുപാറ പാതയിൽ തത്സമയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി. പമ്പയിലും സന്നിധാനത്തും പുല്ലുമേട്ടിലും എലിഫന്‍റ് സ്ക്വാഡിനെ വിന്യസിച്ചു. എല്ലാ താവളങ്ങളിലും താത്കാലിക സൗരോർജ വേലികൾ സ്ഥാപിച്ചു. പരമ്പരാഗത ട്രെക്ക് റൂട്ടുകളിൽ പട്രോളിങ് കാര്യക്ഷമമായി നടത്തിവരുന്നു. കാനനപാതയിൽ അധികമായി ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെ വിന്യസിച്ചു.

പുല്ലുമേട്ടിൽ പൊലീസിന് താത്കാലിക വയർലെസ് റിപ്പീറ്റ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അനുമതി നൽകി. തീർഥാടകർക്ക് അടിസ്ഥാന സേവനങ്ങൾ നൽകുന്നതിന് പുല്ലുമേട്ടിൽ ഫോറസ്റ്റ് ഡെവലപ്മെന്‍റ് ഏജൻസിയുടെ സേവന കേന്ദ്രവും പ്രവർത്തിക്കുന്നു.

മകരവിളക്ക് ദിവസം മകരജ്യോതി ദർശനത്തിനായി പുല്ലുമേട്ടിൽ വനം വകുപ്പ് സജ്ജീകരണങ്ങൾ ഒരുക്കും. വനം - പൊലീസ് സേനകൾ സംയുക്തമായി നാലാം മൈൽ - പുല്ലുമേട് പാതയിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. വാട്ടർ അതോറിറ്റി കുടിവെള്ള സൗകര്യം ഒരുക്കും. പുല്ലുമേട്ടിലെ മകര ജ്യോതി വ്യൂ പോയിന്‍റിന് ചുറ്റും ഇടുക്കി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ താത്ക്കാലിക ബാരിക്കേഡ് നിർമിക്കും. മതിയായ വെളിച്ച സൗകര്യവും ഉറപ്പാക്കും.

മകരജ്യോതി ദർശനത്തിന് ശേഷം പുല്ലുമേട്ടിൽ നിന്ന് കാൽനടയായി വരുന്ന ആളുകൾക്ക് നാലാം മൈലിൽ നിന്ന് വള്ളക്കടവിലേക്കും പുറത്തേക്കും കെഎസ്ആർടിസി ബസ് സർവീസ് ഒരുക്കും. പുല്ലുമേട്ടിൽ അഗ്നിശമന സേന, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ സേവനവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഫീൽഡ് ഡയറക്‌ടർ പി പി പ്രമോദ്, ഡെപ്യൂട്ടി ഡയറക്‌ടർ എസ് സന്ദീപ്, റാന്നി ഡി എഫ് ഒ പി. കെ. ജയകുമാർ ശർമ, കോട്ടയം ഡി എഫ് ഒ എൻ. രാജേഷ്, ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ, ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ, വനം വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഇ പി സജീവൻ, പൊലീസ് സ്പെഷ്യൽ ഓഫിസർ ജോസി ചെറിയാൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Also Read: 'ഹരിവരാസന പുരസ്‌കാരം' കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്; മകരവിളക്ക് ദിനത്തില്‍ സമ്മാനിക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.