ഹൈദരാബാദ്: ഇന്ത്യൻ വാഹന വിപണിയിൽ യുവാക്കൾക്കിടയിൽ ജനപ്രിയമാണ് 400 സിസി സെഗ്‌മെന്‍റ്. നിരവധി മോട്ടോർസൈക്കിളുകൾ 400 സിസി വിഭാഗത്തിൽ വിൽക്കുന്നുണ്ട്. ഇന്ത്യയിലെ മിക്ക യൂത്തൻമാർക്കും പ്രിയങ്കരമായ ഇരുചക്രവാഹനങ്ങൾ ഈ സെഗ്‌മെന്‍റിലായിരിക്കും. 1.80 ലക്ഷം രൂപ പ്രാരംഭവിലയിലാണ് ഇന്ത്യയിൽ മികച്ച 400 സിസി ബൈക്കുകൾ ആരംഭിക്കുന്നത്. ഇടത്തരക്കാർക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാവുന്ന മികച്ച ഏഴ് ബൈക്കുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
7. ട്രയംഫ് സ്‌പീഡ് 400:
അടുത്തിടെ പുറത്തിറക്കിയ 2025 ട്രയംഫ് സ്‌പീഡ് 400 മോഡലിന്‍റെ വില 2.4 ലക്ഷം (എക്‌സ്-ഷോറൂം) രൂപയാണ്. 398.15 സിസി മൈലേജുള്ള ബൈക്കിന് സിംഗിൾ സിലിണ്ടർ DOHC 4V/സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് നൽകിയിരിക്കുന്നത്. ഈ എഞ്ചിന് 39.5 ബിഎച്ച്‌പി കരുത്തും 37.5 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കാനാകും.
6. ഹാർലി-ഡേവിഡ്‌സൺ X440:
വിലകൂടിയ പ്രീമിയം ബൈക്കുകളെന്ന പേരിലാണ് ഹാർലി-ഡേവിഡ്‌സൺ അറിയപ്പെടുന്നതെങ്കിലും, ഹാർലി-ഡേവിഡ്‌സൺ X440 അവതരിപ്പിച്ചതോടെ കമ്പനിയുടെ ആ പേര് തന്നെ മാറിമറിഞ്ഞു. ഇടത്തരക്കാർക്ക് താങ്ങാവുന്ന വില വിഭാഗത്തിലേക്കായിരുന്നു X440 മോഡൽ എത്തിയത്. 2.39 ലക്ഷം മുതൽ 2.79 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ വില. 27 ബിഎച്ച്‌പി കരുത്തും 38 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്ന 440cc ഓയിൽ-കൂൾഡ് എഞ്ചിനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.
5. റോയൽ എൻഫീൽഡ് ഗറില്ല 450:
2024 ൻ്റെ തുടക്കത്തിലാണ് റോയൽ എൻഫീൽഡ് ഗറില്ല 450 പുറത്തിറക്കിയത്. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ബൈക്കുകളിലൊന്നായിരുന്നു ഇത്. പുതിയ ഷെർപ 450 പ്ലാറ്റ്‌ഫോമിലാണ് കമ്പനി ഈ ബൈക്ക് നിർമ്മിക്കുന്നത്. അതിനാൽ തന്നെ വില 2.39 ലക്ഷം മുതൽ 2.54 ലക്ഷം രൂപ വരെയാണ്. ഹിമാലയന്‍റെ വിപണിയിലെ എതിരാളിയാണ് ഗറില്ല 450. വാഹനത്തിന് ഹിമാലയൻ 450 മോഡലിനേക്കാൾ ഭാരം കുറവും വില താങ്ങാവുന്നതുമായതാണ് ഇതിന് കാരണം.
4. ബജാജ് ഡോമിനാർ 400:
400 സിസി സെഗ്‌മെന്‍റിൽ തദ്ദേശീയ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ബജാജ് ഓട്ടോയുടെ ഡോമിനാർ 400 ഒരു മികച്ച ഓപ്‌ഷനാണ്. 400 സിസി വിഭാഗത്തിലെ മികച്ച ബൈക്കുകളിൽ ഏറ്റവും പഴയ മോഡലാണെങ്കിലും ഡോമിനാർ 400ന് ഇന്നും ആരാധകരേറെയാണ്. ഇതിന് നിരവധി ടൂറിങ് ആക്‌സസറികൾ സ്റ്റാൻഡേർഡായി ലഭിക്കും. 40 ബിഎച്ച്‌പി കരുത്തും 35 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്ന 373cc എഞ്ചിനാണ് നൽകിയിരിക്കുന്നത്.
3. ട്രയംഫ് സ്‌പീഡ് ടി4:
ട്രയംഫ് ഇന്ത്യയുടെ 400cc സെഗ്‌മെൻ്റ് ആളുകൾക്കിടയിൽ പ്രചാരം നേടുന്നത് സ്‌പീഡ് ടി4 മോഡലിന്‍റെ വരവോടെയാണ്. 1.99 ലക്ഷം രൂപയാണ് വില. മാനുവൽ ത്രോട്ടിൽ,ആർഎസ്‌യു ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, കട്ടി കുറഞ്ഞ ടയറുകൾ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഈ മോട്ടോർസൈക്കിളിനുണ്ട്. 30.6 ബിഎച്ച്‌പി കരുത്തും 36 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്ന എഞ്ചിനാണ് നൽകിയിരിക്കുന്നത്.
2. ഹീറോ മാവ്റിക്ക് 440:
ഹാർലി-ഡേവിഡ്‌സൺ കമ്പനി X440 പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ബൈക്കാണിത്. 1.99 ലക്ഷം രൂപയാണ് ഹീറോ മാവ്‌റിക്കിന്‍റെ അടിസ്ഥാന മോഡജലിന്‍റെ പ്രാരംഭ വില. ടോപ്പ്-സ്പെക്ക് വേരിയൻ്റിന് 2.24 ലക്ഷം രൂപയാണ് വില. 27 ബിഎച്ച്‌പി കരുത്തും 38 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്ന 440cc ഓയിൽ-കൂൾഡ് എഞ്ചിനാണ് ജോഡിയാക്കിയിരിക്കുന്നത്.
1. ബജാജ് പൾസർ NS400Z:
400 സിസി സെഗ്‌മെന്‍റിൽ ഇന്ത്യയിൽ ലഭ്യമായതിൽ വെച്ച് മികച്ച ഒരു ഓപ്‌ഷനാണ് ബജാജ് പൾസർ NS400Z. താങ്ങാവുന്ന വിലയിൽ സിംഗിൾ സിലിണ്ടർ എഞ്ചിനുമായി വരുന്ന ബൈക്കാണിത്. 1.85 ലക്ഷം രൂപയാണ് ഈ മോഡലിന്‍റെ പ്രാരംഭ വില. കെടിഎം 390 അഡ്വഞ്ചറിലും ഇതേ എഞ്ചിനാണ് നൽകിയിരിക്കുന്നത്. 39.5 ബിഎച്ച്‌പി കരുത്തും 35 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്ന എഞ്ചിനുമായാണ് ജോഡിയാക്കിയിരിക്കുന്നത്.
Also Read:
- വിറ്റഴിച്ചത് 10 ലക്ഷത്തിലേറെ യൂണിറ്റുകൾ: 2024ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് ബൈക്കുകൾ
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ
- കുതിച്ചുയർന്ന് കാർ വിൽപ്പന: 2024 ഡിസംബറിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ച പ്രമുഖ കമ്പനികൾ
- 2024ൽ പുറത്തിറക്കിയ പത്ത് മികച്ച എസ്‌യുവികൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം
- മഹീന്ദ്രയുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവികൾ കണ്ട് അതിശയന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി: വൈറൽ വീഡിയോ