മദ്യനയമാറ്റത്തിനെതിരെ വി ഡി സതീശൻ (ETV Bharat) തിരുവനന്തപുരം :മദ്യനയം മാറ്റത്തിൽ ടൂറിസം വകുപ്പ് അമിതമായി ഇടപെടൽ നടത്തിയെന്ന് വിഡി സതീശൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ടൂറിസം വകുപ്പ് എന്തിനാണ് അബ്‌കാരി നയം മാറ്റം ചർച്ച ചെയ്യേണ്ടതെന്ന് ചോദിച്ച വിഡി സതീശൻ മന്ത്രിമാരുടെ പച്ചകള്ളം പൊളിഞ്ഞപ്പോൾ ഉദ്യോഗസ്ഥന്മാരെ കൊണ്ട് നുണ പറയിപ്പിക്കുകയാണെന്നും വിമർശിച്ചു.
ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ടൂറിസം സെക്രട്ടറി അബ്‌കാരി നയത്തിൽ റിപ്പോർട്ട് കൊടുക്കേണ്ട കാര്യമെന്താണെന്ന് അറിയില്ല. എക്സൈസ് വകുപ്പിന്‍റെ പ്രവർത്തനങ്ങൾ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളല്ലേ..പ്രശ്‌നമുണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും :കെഎസ്‌യു ക്യാമ്പിലെ സംഘർഷത്തിൽ പ്രശ്‌നമുണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. കുട്ടികളല്ലേ,, കുട്ടികൾ തമ്മിൽ പ്രശ്‌നമുണ്ടായിട്ടുണ്ടെകിൽ അത് കെഎസ്‌യു പരിശോധിക്കും. എൻഎസ്‌യുവിന് റിപ്പോർട്ട് നൽകി നടപടി സ്വീകരിക്കും.
കെപിസിസിയിൽ സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. താൻ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.
ALSO READ :'നോട്ടെണ്ണുന്ന യന്ത്രം ഇപ്പോള്‍ എവിടെയാണ്' ; എംബി രാജേഷ് രാജിവച്ച് അന്വേഷണം നേരിടണമെന്ന് വിഡി സതീശന്‍