ഹൈദരാബാദ്: ദക്ഷിണ കൊറിയൻ ടെക് കമ്പനിയായ സാംസങിന്‍റെ മുൻനിര സ്‌മാർട്ട്‌ഫോൺ ലൈനപ്പായ സാംസങ് ഗാലക്‌സി എസ് 25 സീരീസ് പുറത്തിറങ്ങാനിരിക്കെ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ വീണ്ടും ചോർന്നിരിക്കുകയാണ്. ഫോൺ ജനുവരി 22ന് ലോഞ്ച് ചെയ്യുമെന്നാണ് സൂചന. എന്നാൽ ലോഞ്ചിങിന് മുൻപ് തന്നെ ഫോണിന്‍റെ സവിശേഷതകളും ഡിസൈനും ചോർന്നിട്ടുണ്ട്. സാംസങ് ഗാലക്‌സി എസ് 25ന്‍റെ അന്താരാഷ്ട്ര പതിപ്പ് ഗീക്ക്‌ബെഞ്ച് ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഗീക്ക്‌ബെഞ്ച് ഡാറ്റാബേസിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുമായാണ് ഫോണെത്തുക. മികച്ച പെർഫോമൻസ് നൽകുന്നതായിരിക്കും ഈ പ്രോസസർ. കഴിഞ്ഞ വർഷം പുറത്തിറക്കിയ എസ് 24 മോഡലിൽ ഇന്ത്യയുൾപ്പെടെ ചിലയിടങ്ങളിൽ എക്‌സിനോസ് 2400 പ്രോസസറാണ് നൽകിയിരുന്നത്.
എന്നാൽ സാംമൊബൈലിന്‍റെ റിപ്പോർട്ടനുസരിച്ച് എസ് 25 മോഡലിന്‍റെ ഗ്ലോബൽ പതിപ്പിൽ (ഇന്ത്യ ഉൾപ്പെടെ) 12GB റാമുള്ള സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഉപയോഗിക്കുക. എസ് 25 സീരീസിലെ എല്ലാ മോഡലുകളിലും സ്‌നാപ്ഡ്രാഗൺ പ്രോസസറുകളായിരിക്കുമെന്നാണ് ഗീക്ക്‌ബെഞ്ച് ഡാറ്റാബേസ് സൂചന നൽകുന്നത്.
ഗീക്ക്‌ബെഞ്ച് നൽകിയ വിവരങ്ങളിൽ പെർഫോമൻസ് കോർ സ്‌കോറും നൽകിയിട്ടുണ്ട്. സിംഗിൾ-കോർ ടെസ്റ്റിങിൽ 2,986 ഉം മൾട്ടി-കോർ ടെസ്റ്റിങിൽ 9,355 ഉം ആണ് സ്‌കോറുകൾ നൽകിയിരിക്കുന്നത്. പ്രൈം കോറിൽ 3.53GHz ൻ്റെ പീക്ക് ക്ലോക്ക് സ്‌പീഡും ലഭിച്ചിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റിലേക്ക് മാറുന്നതോടെ പുതിയ മോഡലിന് മുൻ മോഡലുകളേക്കാൾ മികച്ച പെർഫോമൻസ് കാഴ്‌ചവെക്കാനാകുമെന്നതിൽ സംശയമില്ല.
കൂടാതെ പുതിയ ഗാലക്‌സി എസ് 25 സീരീസ് ആൻഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാവും പ്രവർത്തിക്കുകയെന്നും ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ കാണിക്കുന്നു. സാംസങിന്‍റെ വൺയുഐ 7 അപ്‌ഡേറ്റും ലോഞ്ചിനൊപ്പം പുറത്തിറക്കുമെന്നാണ് സൂചന.
ലോഞ്ച് തീയതി:
സാംസങ് ഗാലക്‌സി എസ് 25 സീരീസിന്‍റെ ലോഞ്ച് തീയതി സാംസങ് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പുറത്തുവന്ന മറ്റ് റിപ്പോർട്ടുകളനുസരിച്ച് ജനുവരി 22ന് ലോഞ്ച് ചെയ്യാനാണ് സാധ്യത. പുതിയ മോഡൽ ലോഞ്ച് ഇവൻ്റിൽ അവതരിപ്പിക്കാനാണ് സാധ്യത. ആഗോള ലോഞ്ചിങിന്‍റെ അതേ ദിവസം തന്നെ ഇന്ത്യയിലും എത്തുമെന്നാണ് വിവരം. ലോഞ്ചിങിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി വരുമ ദിവസങ്ങളിൽ വെളിപ്പെടുത്തും.
Also Read:
- 3 വർഷം വാറന്‍റി, 7 വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്: ഗാലക്‌സി എസ് 24, എസ് 24 അൾട്രാ എൻ്റർപ്രൈസ് എഡിഷൻ ഇന്ത്യയിൽ
- നത്തിങ് ഫോൺ 3 എ സീരീസ്: ക്യാമറ വിശദാംശങ്ങൾ ചോർന്നു; പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ
- വിലയോ തുച്ഛം ഗുണമോ മെച്ചം: മികച്ച വാട്ടർപ്രൂഫ് കപ്പാസിറ്റിയുമായി റിയൽമി 14x ഇന്ത്യയിൽ, പ്രത്യേക ഓഫർ ലഭ്യം
- 10,000 രൂപയാണോ ബജറ്റ്? മികച്ച 5ജി സ്‌മാർട്ട്‌ഫോണുകളും സവിശേഷതകളും
- ഗെയിമിങ് സ്‌മൂത്താകും, ഒപ്പം ബജറ്റും: ചുരുങ്ങിയ ചെലവിൽ വാങ്ങാവുന്ന അഞ്ച് മികച്ച ഗെയിമിങ് സ്‌മാർട്ട്‌ഫോണുകൾ