തിരുവനന്തപുരം :അതൃപ്‌തിയുണ്ടെങ്കിലും കേന്ദ്രമന്ത്രിയായി തുടരാൻ സുരേഷ് ഗോപി. സിനിമയില്‍ അഭിനയിക്കാന്‍ കേന്ദ്രം സുരേഷ് ഗോപിയ്‌ക്ക് അനുമതി നല്‍കുമെന്നാണ് സൂചന. പി കെ കൃഷ്‌ണദാസും എം ടി രമേശമുള്‍പ്പടെയുള്ളവര്‍ സുരേഷ് ഗോപിയെ അനുനയിപ്പിക്കാന്‍ നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
മന്ത്രിസ്ഥാനത്തുനിന്ന് മാറില്ല; സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി തുടരും - Suresh Gopi will continue as Union Minister - SURESH GOPI WILL CONTINUE AS UNION MINISTER
സുരേഷ് ഗോപിയ്‌ക്ക് സിനിമയില്‍ അഭിനയിക്കാന്‍ കേന്ദ്രം അനുമതി നല്‍കുമെന്ന് സൂചന.
![മന്ത്രിസ്ഥാനത്തുനിന്ന് മാറില്ല; സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി തുടരും - Suresh Gopi will continue as Union Minister സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി തുടരും മൂന്നാം മോദി സർക്കാർ SURESH GOPI MODI THIRD CABINET](https://etvbharatimages.akamaized.net/etvbharat/prod-images/10-06-2024/1200-675-21677938-thumbnail-16x9-suresh-gopi.jpg)
Suresh Gopi (ETV Bharat)
Published : Jun 10, 2024, 2:03 PM IST
ക്യാബിനറ്റ് റാങ്കോ സ്വതന്ത്രചുമതലയോ ലഭിക്കാത്തതില്‍ സുരേഷ് ഗോപിയുടെ അനുയായികളും അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോർജ് കുര്യനെയും കേന്ദ്രമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. തൃശൂരില്‍ അക്കൗണ്ട് തുറക്കാൻ സഹായിച്ച ക്രൈസ്‌തവ സമൂഹത്തിന് മോദി പരിഗണന നല്‍കിയതോടെയാണ് ജോര്‍ജ് കുര്യന് നറുക്ക് വീണത്.
Also Read : മോദി മൂന്നാം വട്ടവും പ്രധാനമന്ത്രി; ഇവര്‍ മന്ത്രിമാര്‍ - modi cabinet ministers