കണ്ണൂർ :ഇരിട്ടി പുഴയിൽ കാണാതായ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്‌ചയാണ് വിദ്യാർഥികൾ പടിയൂർ പൂവൻ ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. എടയന്നൂർ സ്വദേശി ഷഹർബാന, ചക്കരക്കൽ സ്വദേശി സൂര്യ എന്നിവരാണ് പുഴയിൽ വീണത്.
സുഹൃത്തിന്‍റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർഥിനികൾ. എൻഡിഐആർഎഫിന്‍റെ 30 അംഗ സംഘവും ഫയർ ഫോഴ്‌സിന്‍റെ അഞ്ച് യൂണിറ്റും നാട്ടുകാരും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. പുഴയുടെ താഴ്ഭഗത്ത് പഴശി ഡാമാണ്. മഴക്കാലമായതിനാൽ ഡാമിന്‍റെ ഷട്ടറുകൾ തുറന്നിരുന്നു. അതിനാല്‍ ശക്തമായ അടിയൊഴുക്കും ഉണ്ടായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്.