ETV Bharat / entertainment

കൈ വിറച്ച്, നാക്ക് കുഴഞ്ഞു, വേദിയില്‍ വാക്കുകള്‍ മുഴുമിപ്പിക്കാതെ വിശാല്‍; നടന്‍റെ ആരോഗ്യാവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍ - VISHAL ATTENTED IN MOVIE PROMOTION

12 വര്‍ഷത്തിന് ശേഷം പുറത്തിറങ്ങുന്ന 'മദ ഗജ രാജ'യുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് വിശാല്‍ സംസാരിച്ചത്.

MADHGAJARAJA MOVIE  SUNDAR C PRASAD MOVIE  മദഗജരാജ സിനിമ  വിശാല്‍ സിനിമ
വിശാല്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Jan 6, 2025, 1:49 PM IST

വിശാല്‍ നായകനായി എത്തുന്ന 'മദ ഗജ രാജ' എന്ന ചിത്രത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായി. ഗാനവും ട്രെയിലറുമെല്ലാം പുറത്തുറങ്ങിയിരുന്നുവെങ്കിലും ചിത്രം ഇതുവരെ തിയേറ്ററില്‍ എത്തിയിരുന്നില്ല. 2013 ല്‍ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം 2025 ല്‍ റിലീസ് ചെയ്യുന്നതിന്‍റെ ആവേശത്തിലാണ് പ്രേക്ഷകര്‍. എന്നാല്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കായി എത്തിയ വിശാലിന്‍റെ ആരോഗ്യാവസ്ഥ കണ്ട് ആശങ്കപ്പെട്ടിരിക്കുകയാണ് ആരാധകര്‍.

ഏറെ ക്ഷീണിച്ച് അസിസ്‌റ്റന്‍റിന്‍റെ സഹായത്തോടെയാണ് വേദിയില്‍ എത്തിയത്. ശരീരം തീരെ മെലിഞ്ഞിരുന്നു. പ്രസംഗിക്കുന്നിതിടെ പല തവണ നാക്ക് കുഴഞ്ഞു. ഇതിന്‍റെ വീഡിയോ വൈറലായതോടെ താരത്തിന് എന്തു പറ്റിയെന്നാണ് ആശങ്കയോടെ ആരാധകര്‍ ചോദിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടെയാണ് സിനിമയുടെ പ്രമോഷന്‍ പരിപാടിക്കായി താരം എത്തിയതെന്നാണ് വിവരം.

വിറയലോടെ മൈക്ക് പിടിച്ച് സംസാരിക്കുന്ന വിശാലിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഇതോടെ താരത്തിന്‍റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയറിച്ച് നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്‌തിരിക്കുന്നത്. അതേസമയം കടുത്ത പനിയും അതേ തുടര്‍ന്നുള്ള വിറയലുമാണ് വിശാലിന്‍റെ ആരോഗ്യാവസ്ഥയ്ക്ക് പിന്നിലെന്നാണ് വിവരം. സിനിമയെ കുറിച്ച വിശാല്‍ സംസാരിച്ച് തുടങ്ങിയിരുന്നുവെങ്കിലും മോശം ആരോഗ്യാവസ്ഥയെ തുടര്‍ന്ന് നടന് അത് പൂര്‍ത്തീകരിക്കാനായില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സുന്ദര്‍ സിയുടെ സംവിധാനത്തിലാണ് 'മദ ഗജ രാജ' ഒരുങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടു കാരണം സിനിമയുടെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ഇപ്പോള്‍ പൊങ്കല്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്താന്‍ പോകുന്നത്.

ചിത്രത്തില്‍ അഞ്ജലിയും വരലക്ഷ്മി ശരത് കുമാറുമാണ് നായികമാര്‍. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സോനു സൂദാണ്. മണി വണ്ണന്‍, സുബ്ബരാജു, നിതിന്‍ സത്യ, ജോണ്‍ കോക്കന്‍, രാജേന്ദ്രന്‍, മനോബാല തുടങ്ങി നിരവധി അഭിനേതാക്കളും 'മദ'ഗജ'രാജ'യില്‍ അഭിനയിക്കുന്നുണ്ട്.

ആര്യയും സദയും കാമിയോ വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. വിജയ് ആന്‍റണിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിശാലും ഒരു ഗാനം ഒരുക്കിയിട്ടുണ്ട്. വിശാല്‍ ഫിലിം ഫാക്‌ടറിയും ജെമിനി ഫിലിം സര്‍ക്യൂട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2025 ല്‍ പുറത്തിറങ്ങുന്ന ആദ്യ വിശാല്‍ ചിത്രം കൂടിയാവും ഇത്.

Also Read:ആഗോളതലത്തില്‍ കൊടുങ്കാറ്റായി 'മാര്‍ക്കോ'; ചിത്രത്തില്‍ വിക്‌ടറായി തിളങ്ങിയ നടനെ അന്വേഷിച്ച് ലോക സിനിമാ പ്രേമികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.