കേരളം

kerala

ETV Bharat / state

പാൽക്കുളംമേട് സന്ദർശിക്കാനെത്തിയ വിദ്യാർഥി പാറക്കെട്ടിൽ നിന്ന് കാൽതെന്നി വീണു: ഗുരുതര പരിക്ക് - PALKULAMEDU STUDENT ACCIDENT - PALKULAMEDU STUDENT ACCIDENT

പാറക്കെട്ടിന്‍റെ മുകളിൽ നിന്ന് കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവാവ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പാൽക്കുളംമേട് അപകടം  വിദ്യാർഥി കാൽതെന്നി വീണു  STUDENT FELL INTO PALKULAMEDU CLIFF  PALKULAMEDU ACCIDENT
Injured student at hospital (ETV Bharat)

By ETV Bharat Kerala Team

Published : Jun 3, 2024, 10:47 PM IST

ഇടുക്കി: പാൽക്കുളംമേടിലെ പാറക്കെട്ടിൽ നിന്ന് കാൽതെന്നി താഴേക്ക് വീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. ഇടുക്കി പൈനാവ് ഗവ: എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിയായ തൃശൂർ സ്വദേശി അഭിനന്ദിനാണ്(21) ഗുരുതരമായി പരിക്കേറ്റത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.

തലയ്ക്കും മുഖത്തും പരിക്കേറ്റ അഭിനന്ദിനെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പാൽക്കുളംമേട് സന്ദർശിക്കാനെത്തിയതായിരുന്നു വിദ്യാർഥികൾ.

പൈനാവ് ഗവ: എഞ്ചിനീയറിങ് കോളജിലെ മൂന്ന് വിദ്യാർഥികളാണ് പാൽക്കുളംമേട് സന്ദർശിക്കാൻ എത്തിയത്. ഇതിനിടെ അഭിനന്ദ് പാറക്കെട്ടിന് മുകളിൽ നിന്നും കാൽതെന്നി താഴേയ്ക്ക് പതിക്കുകയായിരുന്നു. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് ഇടുക്കിയിൽ നിന്ന് ഫയർഫോഴ്‌സ് സംഘം എത്തിയാണ് വിദ്യാർഥിയെ കണ്ടെടുത്തത്. രക്ഷാപ്രവർത്തനത്തിനിടെ കൂടെയുണ്ടായിരുന്ന ശ്രീദേവ് എന്ന വിദ്യാർഥിക്കും നിസാര പരിക്കേറ്റിട്ടുണ്ട്.

Also Read: സുഹൃത്തിനോട് വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ട ശേഷം യുവാവ് നദിയിലേക്ക് ചാടി; ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി- വീഡിയോ

ABOUT THE AUTHOR

...view details