കേരളം

kerala

ETV Bharat / state

കാൻസർ രോഗികൾക്ക് മുടി മുറിച്ച് നല്‍കി എട്ടാം ക്ലാസുകാരി - Donated Hair To Cancer Patients - DONATED HAIR TO CANCER PATIENTS

കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്‌ത് 8ാം ക്ലാസ് വിദ്യാർഥിനി ആര്യനന്ദ കെ എസ്. എൻആർ സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആര്യനന്ദ. ഹെയർ ഫോർ ഹോപ്പ് സംഘടനയാണ് മുടി സ്വീകരിക്കുന്നത്.

HAIR DONATION  കാൻസർ രോഗികൾക്ക് കേശദാനം  STUDENT DONATED HAIR  HAIR TO CANCER PATIENTS
Student Donated Hair To Cancer Patients (ETV Bharat)

By ETV Bharat Kerala Team

Published : Aug 10, 2024, 11:31 AM IST

കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്‌ത് ആര്യനന്ദ കെ എസ് (ETV Bharat)

ഇടുക്കി:കാൻസർ രോഗികൾക്കായി മുടി നൽകി എൻആർ സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ആര്യനന്ദ കെ എസ്. കാൻസർ രോഗികളുടെ ദുരിതത്തെക്കുറിച്ച് മനസിലാക്കിയ ആര്യനന്ദ സുനിൽ സാറിനോടും ഷാര ടീച്ചറിനോടും കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചു. തുടർന്ന് കുട്ടിയുടെ മുടി സ്വീകരിക്കാൻ അധ്യാപകര്‍ തീരുമാനിച്ചു.

ഹെയർ ഫോർ ഹോപ്പ് എന്ന സംഘടനയാണ് ആര്യനന്ദയുടെ മുടി സ്വീകരിക്കുന്നത്. കനകപ്പുഴ കൊച്ചുവേലിക്കകത്ത് സംഗീത് പീതാംബിക ദമ്പതികളുടെ മകളാണ് ആര്യനന്ദ.

Also Read:കാൻസർ രോഗികൾക്ക് നൽകാന്‍ ശ്രീഹരി മുടി വളർത്തി; മുടി മുറിക്കാറായപ്പോള്‍ അച്ഛന് അതേ രോഗം, വേണം സുമനുസുകളുടെ സഹായം

ABOUT THE AUTHOR

...view details