കോട്ടയം :സ്‌കൂളിലെ ഓട്ട മത്സരത്തിനിടെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കരിപ്പൂത്തട്ട് ചേരിക്കല്‍ വീട്ടില്‍ ലാല്‍ സി ലൂയിസിന്‍റെയും നീതുവിന്‍റെയും മകളായ ക്രിസ്റ്റല്‍ സി ലാലാണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെയായിരുന്നു അന്ത്യം. കോട്ടയം ആര്‍പ്പൂക്കര വില്ലൂന്നി സെന്‍റ് ഫിലോമിനാസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ക്രിസ്റ്റല്‍.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അധ്യാപകർക്കും സഹപാഠികൾക്കും അന്തിമോചാരമർപ്പിക്കാനായി ക്രിസ്റ്റലിൻ്റെ മൃതദേഹം ഇന്നലെ സ്‌കൂളിൽ എത്തിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഡേയില്‍ ഓട്ടമത്സരത്തിനിടെയാണ് ക്രിസ്റ്റല്‍ കുഴഞ്ഞു വീണത്.