എസ് എസ്എല്‍സി പരീക്ഷ അവസാനിച്ചു, സ്‌കൂളുകളില്‍ വികാര നിര്‍ഭരമായ വിടവാങ്ങല്‍ നിമിഷങ്ങള്‍ കൊല്ലം: മാർച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ അവസാനിച്ചതോടെ സഹപാഠികളുടെ വിട പറയൽ രംഗങ്ങൾ വികാരനിർഭരമായി. ചിരിച്ചും കരഞ്ഞും കെട്ടി പിടിച്ചും അവർ സ്‌കൂൾ മുറ്റത്ത് നിന്ന് യാത്ര പറഞ്ഞു മടങ്ങി.
ഇന്ന് (മാര്‍ച്ച് 25) 12.15ന് അവസാന പരീക്ഷയും കഴിഞ്ഞതോടെ വിദ്യാർഥികൾ സ്‌കൂൾ മുറ്റത്ത് എത്തി. പരസ്‌പരം പരീക്ഷ ചോദ്യപേപ്പർ നോക്കി എഴുതിയ ഉത്തരങ്ങൾ നോക്കി സംശയങ്ങൾ മാറ്റി. പിന്നീട് വേർപിരിയുന്നതിൻ്റെ ദുഃഖം. പരസ്‌പരം ആലിംഗനം ചെയ്‌തും ചുബംനം നൽകിയും വിദ്യാർഥികൾ വിട പറഞ്ഞു.
ചില വിദ്യാർഥികൾ ഓർമ്മ പുസ്‌തകത്തിൽ കുറിപ്പുകൾ കുറിച്ച് പരസ്‌പരം കൈ മാറി. ചിലർ മധുരം വിതരണം ചെയ്‌തു. ഒരിക്കലും സ്‌കൂൾ ജീവിതം മറക്കാതിരിക്കാൻ സെൽഫി എടുത്തു. പിന്നീട് വിട പറയുന്ന ദുഃഖം മാറ്റിവച്ച് വർണ്ണ പൊടികൾ മുഖത്ത് വിതറി. അങ്ങനെ ഒരേ ബെഞ്ചിൽ ഇരുന്ന് വർഷങ്ങൾ പഠനം നടത്തിയവർ ഇനിയും കാണാം എന്ന് പറഞ്ഞ് സ്‌കൂൾ മുറ്റത്ത് നിന്ന് യാത്ര പറഞ്ഞു പിരിഞ്ഞു.
Also Read:ആശങ്കാനാളുകള്‍ നീങ്ങി, ഇനി ആകാംക്ഷാദിനങ്ങള്‍ ; എസ്‌എസ്‌എല്‍സി പരീക്ഷയ്‌ക്ക് പരിസമാപ്‌തി - SSLC Exam Ends Today
ജില്ലയിൽ 231 കേന്ദ്രങ്ങളിലായി 30,358 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതല്‍ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടായിരുന്നത് കൊല്ലം വിദ്യാഭ്യാസ ജില്ലയിലാണ്.